ബ്രസീല്‍ ടീമിന്റെ കോച്ചായി ദുംഗ തുടരും

ബ്രസീല്‍ ടീമിന്റെ കോച്ചായി ദുംഗതന്നെ തുടരുമെന്ന് ബ്രസീല്‍ ഫുട്ബോള്‍ ഫേഡറേഷന്‍ വ്യക്തമാക്കി. വരാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഒളിംബിക് ഗെയിംസിനും ദുംഗയുടെ കീഴിലായിരിക്കും ബ്രസീല്‍ ടീം ഇറങ്ങുകയെന്ന് ടീമിന്റെ സാങ്കേതിക ഡയറക്ടര്‍ ഗി

റിയോ ഡി ജനിറൊ, ബ്രസീല്‍ ഫുട്ബോള്‍ , ദുംഗ Riyo Di Jeneero, Brazeel Foot Ball, Dhunka
റിയോ ഡി ജനിറൊ| rahul balan| Last Modified ബുധന്‍, 6 ഏപ്രില്‍ 2016 (12:19 IST)
ബ്രസീല്‍ ടീമിന്റെ കോച്ചായി ദുംഗതന്നെ തുടരുമെന്ന് ബ്രസീല്‍ ഫുട്ബോള്‍ ഫേഡറേഷന്‍ വ്യക്തമാക്കി. വരാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഒളിംബിക് ഗെയിംസിനും ദുംഗയുടെ കീഴിലായിരിക്കും ബ്രസീല്‍ ടീം ഇറങ്ങുകയെന്ന് ടീമിന്റെ സാങ്കേതിക ഡയറക്ടര്‍ ഗില്‍മാര്‍ റിനാള്‍ഡോ വ്യക്തമാക്കി. പരിശീലക സ്ഥാനത്ത് നിന്നും ദുംഗയെ മാറ്റുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്ന് ഗില്‍മാര്‍ പറഞ്ഞു.

ടീമിന്റെ മോശം പ്രകടനം കണക്കിലെടുത്ത് ദുംഗയെ മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗങ്ങള്‍ യോഗം ചേര്‍ന്നതോടെ അഭ്യൂഹം ശക്തമായി. തുടര്‍ന്നാണ് യോഗത്തില്‍ ടീമിന്റെ മൊത്തത്തിലുള്ള റിപ്പോര്‍ട്ട് തയ്യറാക്കുന്നതും കോപ്പ അമേരിക്കയിലും ഒളിംബിക്‌സിലും ടീമിന്റെ പ്രകടനം എങ്ങനെയായിരിക്കണമെന്ന് വിലയിരുത്തുകയും മാത്രമാണുണ്ടായതെന്ന് വ്യക്തമാക്കി ഗില്‍മാര്‍ രംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :