ദുംഗ ബ്രസീല്‍ ടീമിനെ നശിപ്പിക്കുകയാണ്: റിവാള്‍ഡോ

 കോപ്പ അമേരിക്ക , ബ്രസീല്‍ , ദുംഗ , ബ്രസീല്‍ ഫുട്ബോള്‍ ടീം
jibin| Last Updated: വെള്ളി, 3 ജൂലൈ 2015 (13:49 IST)
ബ്രസീല്‍ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിന് പിന്നാലെ ടീം കോച്ച് ദുംഗയ്‌ക്കെതിരെ മുന്‍താരം റിവാള്‍ഡോ രംഗത്ത്. ബ്രസീല്‍ ടീമിനെ നശിപ്പിക്കുകയാണ്. ടീമിനെ തെരഞ്ഞെടുക്കുന്ന രീതി അപകടത്തിലേക്കാണ് നീങ്ങുന്നത്. ഇങ്ങനെ മുന്നോട്ട് പോയാല്‍ മുപ്പത് വര്‍ഷത്തേക്ക് ബ്രസീലിന് കിരീടങ്ങളൊന്നും സ്വപ്‍നം കാണാന്‍ കഴിയില്ലെന്നും റിവാള്‍ഡോ പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളെയല്ല ദുംഗ ബ്രസീല്‍ ടീമിലേക്ക് തെരഞ്ഞെടുക്കുന്നത്. ചൈനയിലും യുഎഇയിലുമൊക്കെ കളിക്കുന്ന താരങ്ങളാണിപ്പോള്‍ ബ്രസീല്‍ ടീമിലുള്ളത്. ലോക ഫുട്‌ബോളിലെ മുന്‍നിര ലീഗുകളില്‍ കളിക്കുന്ന താരങ്ങളെയാണ് ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും റിവാള്‍ഡോ കുറ്റപ്പെടുത്തി. ടീം തെരഞ്ഞെടുപ്പില്‍ അടിയന്തരമായി മാറ്റം വരുത്തണം, അല്ലാത്ത പക്ഷം ബ്രസീലിന്റെ ഫുട്ബോള്‍ പാരമ്പര്യം നശിക്കും. ഇപ്പോള്‍ ആര്‍ക്കു വേണമെങ്കിലും ബ്രസീല്‍ ടീമില്‍ കളിക്കാമെന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
യിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :