ഏഷ്യന്‍ ഫുട്ബോള്‍ ഇറാഖിന്

football iraq
FILEFILE
കരുത്തരായ സൌദി അറേബ്യയെ ഏക പക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി ഏഷ്യാ കപ്പ് ഫുട്ബോള്‍ കിരീടം ഇറാഖ് സ്വന്തമാക്കി. എഴുപത്തൊന്നാം മിനിറ്റില്‍ യൂനിസ് മഹ്‌മൂദായിരുന്നു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശക്കൊട്ടില്‍ സൌദിയെ തകര്‍ത്തത്. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച ഗോളടി കണ്ടെത്തിയ യുനൂസിന്‍റെ നാലാം ഗോളായിരുന്നു ഇത്.

ടൂര്‍ണമെന്‍റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുകയായിരുന്ന ഇറാഖിന്‍റെ തുടക്കം മുതലുള്ല ആക്രമണങ്ങളെ നേരിടാനാകാതെ സൌദി തളര്‍ന്നു പോകുകയായിരുന്നു. മദ്ധ്യനിരയും മുന്‍ നിരയും ഒരു പോലെ പ്രവര്‍ത്തിച്ചപ്പോല്‍ ഇറാഖിന്‍റെ കാവല്‍ നിര സൌദി മുന്നേട്ടക്കാരെ അനക്കാന്‍ വിടാതെ തന്നെ പ്രതിരോധിച്ചു. മത്സരത്തില്‍ സൌദി നിറം കെട്ടു പോകുകയായിരുന്നു.

ഒന്നാം പകുതിയില്‍ നീക്കങ്ങള്‍ പിഴച്ചു പോയ ഒട്ടേറെ നീക്കങ്ങള്‍ക്കു ശേഷം എഴുപത്തൊന്നാം മിനിറ്റില്‍ സൌദി ഗോള്‍ മുഖത്ത് അപകടം വിതച്ചു. രണ്ടു തവണ ജേതാക്കളായ സൌദിയെ പിന്നിലാക്കാന്‍ ഹവാര്‍ മുഹമ്മദിന്‍റെ കോര്‍ണര്‍ എത്തി. ഗോള്‍ കാത്തു നില്‍ക്കുകയായിരുന്ന യുനിസ് മഹ്‌മൂദിന്‍റെ ഹെഡ്ഡര്‍ സൌദി വലയിലേക്ക് ഇടിമിന്നല്‍ പോലെ പതിച്ചു.

ജക്കാര്‍ത്ത: | WEBDUNIA|
ഒരു ഗോളിനു ശേഷം ചരിത്ര നിമിഷത്തിനായി കാത്തു നിന്ന ഇറാഖി പ്രതിരോധക്കാര്‍ കോട്ട നന്നായി പൂട്ടുക കൂടി ചെയ്‌‌തതോടെ കാ‍ര്യങ്ങള്‍ ഇറാഖിന്‍റെ വഴിക്കായി. ഫൈനലില്‍ കടന്നപ്പോഴുണ്ടായ ദുരന്ത പശ്ചാത്തലത്തില്‍ വിജയത്തില്‍ മതി മറക്കരുതെന്ന് ആരാധകരോട് ഇറാഖി ഗവണ്‍‌മെന്‍റ് അറിയിച്ചിരിക്കുകയാണ്. ഇറാഖ് ഫൈനലില്‍ കടന്നപ്പോള്‍ നടത്തിയ ആഹ്ലാദ പ്രകടത്തില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നഷ്ടപ്പെട്ടത് 50 ല്‍ അധികം ജീവനായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :