യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം

യുവേഫ ചാംപ്യൻസ് ലീഗ് , ബാഴ്‌സലോണ , റയൽ മഡ്രിഡ്  , ഫുട്ബോൾ
ലണ്ടൻ| jibin| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (10:03 IST)
യുവേഫ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങൾ ഇന്നു തുടക്കമാകും. എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളുടെ ആദ്യഘട്ട മൽസരങ്ങൾ ഇന്നും നാളെയും നടക്കും.

നിലവിലെ ചാംപ്യന്മാരായ ബാഴ്‌സലോണ ഇത്തവണയും കരുത്ത് കാട്ടുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ പറയുന്നത്. ലയണല്‍ മെസി, നെയ്‌മര്‍, സുവാരസ് ത്രെയങ്ങള്‍ ഇത്തവണയും യൂറോപ്പിന്റെ ഫുട്ബോൾ കിരീടത്തിലേക്കു കണ്ണുവെക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് കരുത്തുന്ന് ഒട്ടും പിന്നിലല്ല. ജർമൻ ക്ലബ് ബയൺ മ്യൂനിക്ക്, ഇംഗ്ലിഷ് ക്ലബ് ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമെയ്ൻ, യുവന്റസ് എന്നിവയും ഇത്തവണ കിരീടസ്വപ്നം മനസ്സിൽ താലോലിക്കുന്നു. ബാർസയ്ക്കും റയലിനും പുറമേ, അത്‌ലറ്റിക്കോ മഡ്രിഡ്, വലൻസിയ,
എന്നിവർക്കൊപ്പം യൂറോപ്പ് ലീഗ് ജേതാക്കളായ സെവിയ്യയും ഇത്തവണ ഗ്രൂപ്പ് പോരിനുണ്ട്.

ചാംപ്യൻസ് ലീഗിലെ മരണഗ്രൂപ്പും ഇതാണ്. 10 വട്ടം കിരീടം നേടിയവരെന്ന റെക്കോർഡുള്ള റയൽ മഡ്രിഡ് ഇന്നു ഗ്രൂപ്പ് എയിൽ യുക്രെയ്ൻ ക്ലബ് ഷക്തർ ഡോണെസ്കിനെ നേരിടും. പാരിസ് സെന്റ് ജർമെയ്ൻ കുഞ്ഞന്മാരായ മാൽമോയ്ക്കെതിരായും കളിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :