ഗ്രീസ്‌മാൻ ബാഴ്സലോണയിലേക്കോ ? വെളിപ്പെടുത്തലുമായി മെസ്സി !

ചൊവ്വ, 22 മെയ് 2018 (13:04 IST)

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം ടീം വിടുന്നു എന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളയി. ഏത് ക്ലബ്ബിലേക്കാവും ഗ്രീസ്‌മാൻ എത്തുക എന്നതിൽ പലതരത്തിലുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരിന്നു. എന്നാൽ ഗ്രീസ്‌മാൻ ബാഴസലോണയിലെത്തിയേക്കും എന്ന് സൂചന നൽകുന്ന തരത്തിലാണ് സൂ‍പ്പർതാരം മെസ്സിയുടെ വാക്കുകൾ.   
 
ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഗ്രീസ്‌മാൻ എന്നായിരുന്നു മെസ്സിയുടെ പ്രതികരണം. ലോക കപ്പിന് മുന്നോടിയാ‍യി തന്നെ  ഗ്രീസ്‌മാൻ അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ടേക്കും എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. അതേ സമയം ഗ്രീസ്‌മാൻ ബാഴ്സലോണയിലേക്ക് വരുന്നതിനായി സമ്മതം അറിയിച്ചതായും മാഡ്രിഡുമായുള്ള തുകയുടെ കാര്യത്തിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത് എന്നുമാണ് സ്പാപിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 
 
ഗ്രീസ്‌മാനെ ഇഷ്ടമാണ്. ലോകത്തിലെ തന്നെ ഏറ്റവും  മികച്ച താരങ്ങലിളിൽ ഒരാളാണ് ഗ്രീസ്മാൻ.എന്നാൽ താരത്തെ ബാഴ്സയിലെത്തിക്കാൻ ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യം തനിക്കറിയില്ല എന്ന് മെസ്സി പറഞ്ഞു. മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നത് തങ്ങൾക്ക് താല്പര്യമുള്ള കാര്യമാണെന്നും അതിനാൽ ഗ്രീസ്‌മാൻ ടീമിലെത്തിയാൽ സ്വാഗതം ചെയ്യുമെന്നും മെസ്സി കൂട്ടിച്ചേർത്തു. ആ‍ർ സി വണിനു നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

തെറ്റായ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ചു; സാനിയ മിര്‍സയ്‌ക്കെതിരെ നടപടി വന്നേക്കും!

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്‌ക്കെതിരെ സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് ...

news

മെസി ഇങ്ങനെയാണ്, എല്ലാം സ്വന്തമാക്കും; സൂപ്പര്‍ താരത്തെ തേടി മറ്റൊരു പുരസ്‌കാരം കൂടി

റയല്‍ സോസിദാദിനെതിരെ പകരക്കാരനായി ഇറങ്ങി ഒരു ഗോള്‍ നേടിയതോടെയാണ് അദ്ദേഹത്തെ തേടി...

news

ലോകകപ്പിന് പടകൂട്ടി ഇംഗ്ലണ്ട്; ടീമിൽ ലിവർപൂളിന്റെ ട്രെന്റ് അലക്സാണ്ടര്‍ ആര്‍ണോള്‍ഡും

റഷ്യയിൽ മൈതനത്ത് അണിനിരക്കാനുള്ള ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടിമിനെ പ്രഖ്യാപിച്ചു. ടീമിന്റെ ...

news

നെയ്മർ റയൽ മാഡ്രിഡിലെത്തിയാൽ തിരിച്ചടി ബാഴസലോണക്ക് തന്നെ; മുന്നറിയിപ്പുമാ‍യി സൂപ്പർതാരം മെസ്സി

ബ്രസീൽ സൂപ്പർ താരം നെയ്മർ പി എസ് ജി വിട്ട് റയൽ മാഡ്രിഡിലെത്തിയാൽ ഏറ്റവും വലിയ തിരിച്ചടി ...

Widgets Magazine