ചെല്‍സിയെ ടോട്ടന്‍ഹാം തളച്ചു

ലണ്ടന്‍| Last Updated: ശനി, 3 ജനുവരി 2015 (13:30 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പു തുടരുകയായിരുന്ന ചെല്‍സിയെ 3-5നു
ടോട്ടന്‍ഹാം തകര്‍ത്തു. ആദ്യന്തം ആവശം നിറഞ്ഞ മത്സരത്തില്‍ രണ്ടു ഗോളടിക്കുകയും രണ്ടെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്ത സ്ട്രൈക്കര്‍ ഹാരി കെയ്നാണ് ടോട്ടെന്‍ഹാമിന് വിജയമൊരുക്കിയത്.

18 ആം മിനിറ്റില്‍ സൂപ്പര്‍ താരം ഡിയേഗോ കോസ്റ്റയിലൂടെ ആദ്യ ഗോള്‍ നേടിയത് ചെല്‍സിയാണ്. ഇതിന് ആദ്യ അര മണിക്കൂറിനുള്ളില്‍ മൂന്നു ഗോള്‍ അടിച്ചുകൂട്ടിയാണ് ടോട്ടന്‍ഹാം ചെല്‍സിയ്ക്ക് മറുപടി നല്‍കിയത്. ഹാരി കെയ്ന്‍, ഡാനി റോസ്, ആന്ദ്രോസ് ടൌന്‍സെന്‍ഡ് എന്നിവരാണ് ചെല്‍സിയുടെ ഗോള്‍ വല ചലിപ്പിച്ചത്.

ഇടവേളയ്ക്ക് ശേഷം ടെറി കെയ്ന്‍ വീണ്ടും ടോട്ടന്‍ഹാമിന് വേണ്ടി ഗോള്‍ നേടി. ഏദന്‍ ഹസാര്‍ഡ് ഒരു ഗോള്‍ മടക്കി തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും നേസര്‍ ചാദി അഞ്ചാം ഗോള്‍ നേടിയതോടെ ചെല്‍സിയുടെ വിജയപ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. ചെല്‍സിയ്ക്കായി ജോണ്‍ ടെറി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും
തുടര്‍ന്നുള്ള മിനിട്ടുകളില്‍ ഗോള്‍ വഴങ്ങാതെ ടോട്ടന്‍ഹാം ജയിക്കുകയായിരുന്നു. സീസണില്‍ ചെല്‍സിയുടെ രണ്ടാം പരാജയം മാത്രമാണിത്.തുടക്കം മുതല്‍ ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്തു തുടരുന്ന ചെല്‍സിയ്ക്ക് പരാജയം വന്‍ തിരിച്ചടിയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :