ലണ്ടന്‍|
jibin|
Last Modified ഞായര്‍, 3 ജനുവരി 2016 (11:17 IST)
ലിവര്‍പൂള്‍ എന്നാല്‍ സ്‌റ്റീഫന്‍ ജെറാഡാണ്, കഴിഞ്ഞവര്‍ഷം ക്ലബ് വിട്ട സൂപ്പര്‍താരം ആന്‍ഫീല്‍ഡിലേക്ക് തിരിച്ചെത്തുന്നുവന്നതാണ് ഫുട്‌ബോള്‍ ലോകത്തെ സന്തോഷിപ്പിക്കുന്ന വാര്‍ത്ത. പക്ഷേ താരത്തിന്റെ തിരിച്ചുവരവ് പക്ഷേ കളിക്കാരനായിട്ടാവില്ല; പരിശീലകന്റെ റോളിലാകും. ഡെയ്ലി ടെലിഗ്രാഫ് പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജെറാഡ് തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
അമേരിക്കന്‍ ക്ളബ്ബായ ലോസ് ആഞ്ചലസ് ഗാലസിയില്‍ കളിക്കുന്ന ജെറാഡിന്റെ കരാര്‍ ഈ സീസണില്‍ അവസാനിക്കും. കളിക്കാരനായി തുടരാന്‍ താല്‍പ്പര്യമില്ലെന്നും പരിശീലകന്റെ സ്ഥാനം ഏറ്റെടുക്കാനാണ് ആഗ്രഹം. പ്രഥ മപരിഗണ ലിവറിനു തന്നെ നല്‍കുമെന്നാണ് ആന്‍ഫീല്‍ഡിന്റെ രാജകുമാരന്‍ വ്യക്തമാക്കിയത്. തന്നെ സ്‌നേഹിക്കുന്ന ആരാധകവൃന്തമുള്ള പ്രീയപ്പെട്ട് ക്ളബുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.
ലിവര്‍പൂളിനായി 710 തവണ കളിച്ചിട്ടുള്ള ജെറാഡ് കഴിഞ്ഞവര്‍ഷമാണ് ക്ളബ് വിടുന്നത്. ലിവര്‍പൂളിനായി പത്താം നമ്പറില്‍ ബൂട്ട് കെട്ടിയ താരത്തിന് ലോകഫുട്‌ബോളില്‍ വന്‍ ആരാധകരാണുള്ളത്. ലോസ് ആഞ്ചലസ് ഗാലസിക്കാപ്പമുള്ള ഈ സീസണ്‍ കഴിയുന്നതോടെ സജീവ ഫുട്ബോളില്‍നിന്നു വിരമിക്കാനാണ് ജെറാഡ് തീരുമാനിച്ചിരിക്കുന്നത്.