സമ്മര്‍ദ്ദങ്ങളുടെ കൂടാരമായി റയല്‍; റൊണാള്‍ഡോയ്‌ക്ക് പിന്നാലെ മോഡ്രിച്ചും ക്ലബ്ബ് വിടുന്നു

മാഡ്രിഡ്‌, ചൊവ്വ, 7 ഓഗസ്റ്റ് 2018 (13:08 IST)

  Real Madrid , Luka Modric , Inter Milan , cristiano ronaldo , റയൽ മാഡ്രിഡ് , ക്രൊയേഷ്യ , ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ , ഫ്ളോറന്റിനോ പെരസ് , പിഎസ്ജി

റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിൽ എത്തിച്ച ലൂകാ മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുമെന്ന് റിപ്പോര്‍ട്ട്. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് പോയ സാഹചര്യത്തില്‍ ഇറ്റാലിയൻ ക്ലബായ ഇന്റര്‍ മിലാനിലേക്ക് പോകാനുള്ള താല്‍പ്പര്യം താരം പ്രകടിപ്പിച്ചുവെന്നാണ് പുറത്തുവന്ന വാര്‍ത്ത.

പുതിയ പരീക്ഷണങ്ങളുടെ ഭാഗമായി ക്ലബ്ബ് വിടാന്‍ താല്‍പ്പര്യമുണ്ടെന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റിനോ പെരസിനോട് മോഡ്രിച്ച് വ്യക്തമാക്കിയതായി സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റൊണാള്‍ഡോയ്‌ക്ക് പിന്നാലെ മോഡ്രിച്ചും ക്ലബ് വിട്ടാന്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് വിശ്വസിക്കുന്ന റയല്‍ യുവന്റസില്‍ നിന്ന്‌ പൗളോ ഡിബാലയെ സ്വന്തമാക്കാന്‍ നീക്കം നടത്തുന്നുണ്ട്.

മോഡ്രിച്ച് ക്ലബ്ബ് വിടുമെന്ന റിപ്പോര്‍ട്ടുകളെ മുമ്പ് പെരസ് തള്ളിയിരുന്നു. ക്രൊയേഷ്യന്‍ താരത്തെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 750 ദശലക്ഷം യൂറോ ഇറക്കേണ്ടിവരുമെന്നാണ് പെരസ് വ്യക്തമാക്കിയിരിക്കുന്നത്.

ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയ ബ്രസീല്‍ താരം നെയ്‌മറുടെ അഞ്ചിരട്ടി വിലയാണ് മോഡ്രിച്ചിന് പെരസ് ഇട്ടിരിക്കുന്നതെന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രത്യേകത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഇത് ചരിത്ര നേട്ടം; അര്‍ജന്റീനയെ അട്ടിമറിച്ച് ഇന്ത്യ, അവിശ്വസനീയമെന്ന് ഫുട്ബോൾ ലോകം

ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായി ഇതാ ഒരു സുവർണദിനം. ഫുട്ബോൾ രംഗത്ത് വൻ വളർച്ച ...

news

മാരിന് മുമ്പില്‍ സിന്ധുവിന് വീണ്ടും കാലിടറി; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യന്‍ താരത്തിന് വെള്ളി

ഇന്ത്യയുടെ പിവി സിന്ധുവിന് ഒരിക്കൽക്കൂടി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ...

news

ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു തുടർച്ചയായ രണ്ടാം വർഷവും ഫൈനലില്‍ - എതിരാളി കരോലിന മാരിന്‍

പിവി സിന്ധു തുടർച്ചയായ രണ്ടാം വർഷവും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ. സെമിയിൽ ...

news

പിറന്നാള്‍ ആശംസ നല്‍കിയ മോഹന്‍‌ലാലിന് കലക്കന്‍ മറുപടിയുമായി സുനില്‍ ഛേത്രി; വൈറലായി ട്വീറ്റുകള്‍

ആരാധകരുടെ പ്രിയതാരമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. കളി മികവുകൊണ്ടും ...

Widgets Magazine