സ്‌പെയിനും ഹോളണ്ടും വീണ്ടും തോല്‍വിയറിഞ്ഞു

   സ്‌പെയിന്‍ , ഹോളണ്ട് , ഇറ്റലി , പാരിസ്
പാരിസ്‌| jibin| Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (17:21 IST)
ലോകകപ്പിലെ കനത്ത പരാജയങ്ങള്‍ക്കു ശേഷം സ്‌പെയിനിന് വീണ്ടും തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാന്‍സാണ് മുന്‍ ലോക ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയത്. അതേസമയം ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ഹോളണ്ടിനെ ഇറ്റലിയാണ് തറപ്പറ്റിച്ചത്.

ഹോളണ്ടിനെതിരെ ആദ്യ പത്ത് മിനിറ്റിനുള്ളില്‍ നേടിയ രണ്ട് ഗോളുകളാണ് ഇറ്റലിക്ക് വിജയം നേടിക്കൊടുത്ത്. ഇമ്മോബിലും ഡി റോസിയും ഹോളണ്ട് വല കുലുക്കുകയായിരുന്നു. ഒന്‍പതാം മിനിറ്റില്‍ മാര്‍ട്ടിന്‍സ് ഇന്‍ഡി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയ ഓറഞ്ച് പടയ്ക്ക് പിന്നീട് കരകയറാനായില്ല. മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു അവര്‍. മുന്നേറ്റങ്ങള്‍ നടത്തുന്നതിലോ ഗോളുകള്‍ സൃഷ്‌ടിക്കുന്നതിലും അവര്‍ക്ക് കഴിഞ്ഞില്ല. പുതിയ പരിശീലകന്‍ ഹിഡ്ഡിങ്കിന്റെ കീഴില്‍ ഇറ്റലിയുടെ ആദ്യ ജയമാണിത്.

എഴുപത്തി മൂന്നാം മിനിറ്റില്‍ റെമി നേടിയ ഗോളിലൂടെയാണ് ഫ്രാന്‍സിന്റെ വിജയം. കോസ്റ്റയടക്കമുള്ള താരങ്ങള്‍ നിറം മങ്ങിയതാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടിയായത്. അതുപോലെ തന്നെ കരുത്തുറ്റ പ്രകടനങ്ങള്‍ നടത്തുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. ആദ്യ മിനിട്ടുകളില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നതിലും താളം കണ്ടെത്തുന്നതിലും അവര്‍ക്ക് കഴിഞ്ഞില്ല. മറ്റൊരു സൗഹൃദ മത്സരത്തില്‍ ബെല്‍ജിയം ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ വിജയം. മെര്‍ട്ടന്‍സ്, വിറ്റസല്‍ എന്നിവരാണ് ബെല്‍ജിയത്തിന് വേണ്ടി ഗോള്‍ നേടിയത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :