സൂറിച്ച്|
jibin|
Last Modified വ്യാഴം, 19 നവംബര്‍ 2015 (08:22 IST)
അഴിമതി ആരോപണത്തെ തുടര്‍ന്നു മൂന്നു മാസത്തേക്ക് പുറത്താക്കപ്പെട്ട സെപ് ബ്ലാറ്ററുടെയും യുവേഫ പ്രസിഡന്റ്
മിഷേല്‍ പ്ലാറ്റിനിയുടെയും അപ്പീല്‍ തള്ളി. ഫിഫയിലെ അഴിമതി ആരോപണത്തെ തുടര്‍ന്നു എത്തിക്‌സ് കമ്മിറ്റി മൂന്ന് മാസത്തേക്കാണ് ബ്ലാറ്ററെ സസ്‌പെന്‍ഡ് ചെയ്‌തത്.
ഇതോടെ പ്ലാറ്റിനിക്ക് ഫെബ്രുവരി 26ന് നടക്കുന്ന
ഫിഫ പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. ബ്ലാറ്റര്‍ക്കും പ്ലാറ്റിനിക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുകാര്യങ്ങളിലും പങ്കാളികളാവാനും കഴിയില്ല. അതേസമയം, വിലക്കിനെതിരെ ഇരുവര്‍ക്കും കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കാം.
ഫിഫയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായ കരാറുകളില്‍ ഏര്‍പ്പെട്ടതിനു പുറമെ സ്വിസ് അന്വേഷണ സംഘം ഫിഫ ആസ്ഥാനത്ത് നടത്തിയ പരിശോധനകളും തുടര്‍ന്ന് ആരംഭിച്ച ക്രിമിനല്‍ നടപടികളും പരിഗണിച്ചാണ് ബ്‌ലാറ്റര്‍ക്കു
സസ്‌പെന്‍ഷന്‍ ലഭിച്ചത്.
2005ല്‍ ഒരു ടെലിവിഷന്‍ ചാനലുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് കണ്ടെത്തിയതാണ് ബ്ലാറ്റര്‍ക്ക് തിരിച്ചടിയായത്. ഇതോടൊപ്പം 2011ല്‍ മിഷേല്‍ പ്‌ളാറ്റിനിക്ക് ബ്‌ളാറ്ററുടെ ക്യാമ്പ് 20 ലക്ഷം സ്വിസ് ഫ്രാങ്ക് കൈക്കൂലി നല്‍കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഫിഫ വൈസ് പ്രസിഡന്റ് ചുങ് മോങ് ജൂനും അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുകയാണ്.