കൊച്ചിയില്‍ ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്ന് ജിസിഡിഎ

 ജിസിഡിഎ , ഐഎസ്എല്‍ , കൊച്ചി ക്രിക്കറ്റ്
കൊച്ചി| jibin| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (11:20 IST)
കേരള ബ്ലൂസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായി കൊച്ചിയെ തെരഞ്ഞെടുത്തത് തങ്ങള്‍ക്ക് അറിയില്ലെന്നും ഒക്ടോബര്‍ എട്ടിന് ഇന്ത്യ വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ ഏകദിനമത്സരം തന്നെ നടക്കുമെന്നും ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) വ്യക്തമാക്കി.

കൊച്ചി ജവഹര്‍ലാല്‍ നെഹറു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗ് മത്സരങ്ങള്‍ നടത്തുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ തങ്ങളെ അറിയിച്ചിട്ടില്ലെന്നും സ്വന്തം നിലയ്ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന് അധികാരമില്ലെന്നും വ്യക്തമാക്കി.

ഒക്ടോബര്‍ 15 ലെ ഫുട്‌ബോള്‍ മത്സരം മാറ്റണമെന്നാവശ്യപ്പെട്ട് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് കത്തയക്കുകയും ചെയ്തിരുന്നു.

ബിസിസിഐ നടത്തിയ ചര്‍ച്ചയില്‍ ഐഎസ്എല്‍ തീയതിയില്‍ മാറ്റംവരുത്താന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഐഎസ്എല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടാം വാരത്തിലേക്ക് മാറ്റിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കെസിഎ തയ്യാറായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :