കൊച്ചി|
aparna shaji|
Last Modified ശനി, 17 ഡിസംബര്‍ 2016 (19:05 IST)
ഐ എസ് എല്ലിന്റെ കലാശക്കൊട്ടിന് ഇനിയും 24 മണിക്കൂർ ബാക്കിയുണ്ട്. ആരാധകർ തമ്മിലുള്ള അടി ഒരുവശത്ത് നടക്കവേ, ഇരുടീമുകളുടെയും ക്യാപ്റ്റൻ മാരും അടി തുടങ്ങി. സച്ചിനെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് അത്ലറ്റിക്കോ ഡി കൊൽക്കത്തയുടെ കൊമ്പൻ സൗരവ് ഗാംഗുലി.
ഒരിക്കൽ കൂടി താൻ സച്ചിനെ പരാജയപ്പെടുത്തുമെന്നാണ് ദാദ പറഞ്ഞിരിക്കുന്നത്. സെമിഫൈനലിനിടെ, സ്വന്തം ടീമിലെ താരങ്ങളെ മനസിലാക്കാന്‍ പോലും
തനിക്ക് സമയമെടുക്കേണ്ടി വന്നുവെന്നും ദാദ പറയുന്നു. ഫൈനലിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗാംഗുലിയുടെ രസകരമായ ഈ മറുപടി.
ഐ എസ് എല്ലില്‍ ഏഴുതവണ ഏറ്റുമുട്ടിയപ്പോള്‍ ഒരുതവണ മാത്രമായിരുന്നു കൊല്‍ക്കത്തയെ പൂട്ടാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചത്. 2014ലായിരുന്നു അത്. അന്നത്തെ വിജയത്തിന്റെ ചുക്കാന്‍ പിടിച്ച ഇയാന്‍ ഹ്യൂം ഇന്ന് കൊല്‍ക്കത്തയിലാണ് എന്നത് കേരളത്തിന് ഭീഷണിയാണ്.
ആദ്യ ഫൈനലില്‍ നിശ്ചിത സമയത്തില്‍ ഇരു ടീമുകളും ഗോളൊന്നുമടിക്കാതെ പിരിഞ്ഞതോടെ സമയം നീട്ടികൊടുക്കുകയായിരുന്നു. പിന്നീട് എക്സ്ട്രാ ടൈമില്‍ മുഹമ്മദ് റഫീക്കിന്റെ ഗോളിലായിരുന്നു അന്ന് കൊല്‍ക്കത്ത വിജയിച്ചത്.
ഇതും കളിയിലെ ആകസ്മികം എന്ന് പറയാം. ജയിക്കാൻ കാരണമായ രണ്ട് പേർ പരസ്പരം ടീമുകൾ മാറിവന്നത് കൗതുകമായിരിക്കുകയാണ്.