ആവശ്യം ഗോൾ മാത്രം! ഐ എസ് എൽ ഇനി സെമി തിരയിൽ!

ഗോൾ ആവേശത്താൽ കളിക്കാർ, കാണികൾ ശക്തി പകരും

aparna shaji| Last Modified ശനി, 10 ഡിസം‌ബര്‍ 2016 (11:54 IST)
ഐ എസ് എല്ലിന്റെ ആദ്യ സെമിഫൈനലിൽ കൊൽക്കത്തയുടെ തട്ടകത്തിൽ അരങ്ങേറുമ്പോൾ കൊൽക്കത്ത മുബൈയുടേയും സിറ്റി എഫ് സിയുടെയും ലക്ഷ്യം ഒന്നുതന്നെ ആയിരിക്കും. ആദ്യം ഗോൾ അടിക്കുക, വിജയിക്കുക. ആദ്യം ഗോൾ അടിച്ച കളികളിൽ ഇതുവരെ തോൽക്കാത്ത രണ്ട് ടീമുകളാണ് ഇന്ന് നേർക്കുനേർ പോരാടുന്നത്. ഐ എസ് എൽ ഗ്രൂപ്പ് കളിയിൽ ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടിയ മുംബൈയും നാലാം സ്ഥാനക്കാരായ കൊൽക്കത്തയും ഇന്ന് കളത്തിലിറങ്ങുമ്പോൽ ജയം ആരുടെ പക്ഷത്താണെന്ന് പ്രവചിക്കാൻ കഴിയില്ല. രണ്ടും ഒന്നിനൊന്നു മെച്ചം.

കപ്പ് സ്വന്തമാക്കാൻ ഇനി അഞ്ച് കളി. നാല് ടിം. മുംബൈ സിറ്റി എഫ് സി അത്‌ലറ്റികോ ഡി കൊൽക്കത്തയെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഡൽഹി ഡൈനാമോസിനെ നാളെ നേരിടും. ഇന്നും നാളേയും നടക്കാനിരിക്കുന്ന സെമിയിൽ വിജയം പ്രവചിക്കുക അസാധ്യം. ആദ്യ സെമി കൊൽക്കത്തയുടെ മണ്ണിൽ നടക്കുമ്പോൾ രണ്ടാം സെമി അരങ്ങേറുന്നത് കൊച്ചിയിലാണ്. ഹോം ഗ്രൗണ്ടിലെ വിജയം ആവർത്തിക്കാനാകും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക എന്ന് വ്യക്തം.

പ്രാഥമിക റൗണ്ടിൽ കൊച്ചിയിൽ ഡൽഹിയെ കൊമ്പൻമാർ ഗോൾരഹിത സമനിലയിൽ കുടുക്കിയിരുന്നു. എന്നാൽ ബ്ലാസ്‌റ്റേഴ്‌സ് ഡൽഹിയിലെത്തിയപ്പോൾ പരാജയം നുണഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഡൽഹി കേരളത്തെ തകർത്തു. സ്വന്തം തട്ടകത്തിൽ കളിക്കുമ്പോൾ വിജയം കൂടെ നിൽക്കുന്നതിന്റെ കാരണം ആരാധകർ തന്നെ. കൊച്ചിയിൽ കേരളം തോറ്റിട്ടില്ല എന്ന ചരിത്രവും കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :