എടിപി റാങ്കിംഗ്: മികച്ച മുന്നേറ്റത്തോടെ റോജർ ഫെഡറർ ആദ്യ പത്തില്‍

മെൽബണ്, ചൊവ്വ, 31 ജനുവരി 2017 (09:57 IST)

Widgets Magazine
roger federer, atp ranking, മെൽബണ്, ഓസ്ട്രേലിയൻ ഓപ്പണ്‍, എടിപി റാങ്കിംഗ്, റോജർ ഫെഡറർ

ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേട്ടത്തിനു പിന്നാലെ സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർക്ക് എടിപി റാങ്കിംഗിൽ മികച്ച മുന്നേറ്റം. എടിപിയുടെ പുതിയ പട്ടികപ്രകാരം പത്താം സ്ഥാനത്താണ് ഇപ്പോള്‍ ഫെഡറർ. ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ തോല്‍‌വി ഏറ്റുവാങ്ങിയെങ്കിലും സ്പാനീഷ് താരം റാഫേൽ നദാലും പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി. മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ നദാൽ ആറാം റാങ്കിലേക്ക് ഉയർന്നു. 
 
പുതിയ റാങ്കിംഗിലും ബ്രിട്ടന്റെ ആൻഡി മുറെയാണ് ഒന്നാം സ്ഥാനത്ത്. സെർബിയൻ താരം നൊവാക് ജോക്കാവിച്ച് രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയിൽ പരാജയപ്പെട്ട സ്റ്റാനിസ്ലാസ് വാവ്റിങ്ക മൂന്നാം സ്ഥാനത്തുമാണുള്ളത്. സെമിയിൽ ഫെഡറിനോടാണ് വാവ്റിങ്ക പരാജയപ്പെട്ടത്. സ്പാനിഷ് താരം റാഫേൽ നദാലിനെ തകർത്താണ് ഫെഡറർ തന്റെ കരിയറിലെ 18-ാം ഗ്രാൻസ്ലാം കിരീടം നേടിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മെൽബണ് ഓസ്ട്രേലിയൻ ഓപ്പണ്‍ എടിപി റാങ്കിംഗ് റോജർ ഫെഡറർ Roger Federer Atp Ranking

Widgets Magazine

മറ്റു കളികള്‍

news

കിരീടം ചൂടിയതിന് പിന്നാലെ ഇങ്ങനെയൊരു കമന്റ്; ഞെട്ടിപ്പിക്കുന്ന പ്രസ്‌താവനയുമായി ഫെഡറര്‍

ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ നിരാശ പകരുന്ന പ്രസ്‌താവനയുമായി ...

news

സ്‌പാനിഷ് ലീഗ് കിരീട പോരാട്ടത്തില്‍ റയലിന് വമ്പന്‍ ജയം; ബാഴ്‌സയ്‌ക്ക് സമനില

അതേസമയം, മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ റയല്‍ ബെറ്റിസിനോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ...

news

സയ്യിദ് മോഡി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: തകര്‍പ്പന്‍ ജയത്തോടെ പി വി സിന്ധു ഫൈനലില്‍

ഫൈനലില്‍ ഇന്തോനേഷ്യയുടെ തന്നെ ഗ്രിഗോറിയ മരിസ്‌കയെയാണ് സിന്ധു നേരിടുക. വേള്‍ഡ് ജൂനിയര്‍ ...

news

ചേച്ചിക്ക് മുമ്പില്‍ അനിയത്തി മുത്താണ്; ഓസ്ട്രേലിയൻ ഓപ്പണ്‍ സെറീനയ്‌ക്ക്

പ്രതീക്ഷകള്‍ തെറ്റിയില്ല, ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം യുഎസിന്‍റെ സെറീന വില്യംസിന്. 14 ...

Widgets Magazine