ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കേരളത്തില്‍ കളിക്കാനെത്തുന്നു

റയല്‍ മാഡ്രിഡ് , ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , പോര്‍ച്ചുഗല്‍ , കേരള ഫുട്ബോള്‍ അസോസിയേഷന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2015 (14:12 IST)
പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കേരള ഫുട്ബോള്‍ അസോസിയേഷന്റെ ശ്രമം. പോര്‍ച്ചുഗല്‍ ടീമിന്റെ സൌഹൃദ മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താനാണ് നീക്കം നടക്കുന്നത്. മറ്റൊരു രാജ്യവുമായിട്ടായിരിക്കും പോര്‍ച്ചുഗലിന്റെ പോരാട്ടം. കേരള ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി.സുനില്‍ കുമാറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

പോര്‍ച്ചുഗല്‍ ടീമിനെ കേരളത്തില്‍ എത്തിക്കുന്നത് വഴി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമാക്കുക എന്നതാണ് കേരള ഫുട്ബോള്‍ അസോസിയേഷന്റെ ലക്ഷ്യം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ടീമിന്റെയും സൌകര്യം അറിഞ്ഞ ശേഷം മാത്രമായിരിക്കും തീയതി തീരുമാനിക്കുക.

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരമായ റൊണാള്‍ഡോ ക്ലബ്ബ് മത്സരങ്ങളുടെ ഇടവേളയിലായിരിക്കും കേരളത്തിന്റെ മണ്ണില്‍ ബൂട്ടുകെട്ടാന്‍ എത്തുക. അങ്ങനെയെങ്കില്‍ യൂറോപ്യന്‍ ഫുട്ബോളിലെ ഗോളടി മിഷീന്റെ മാന്ത്രിക ചലനങ്ങള്‍ക്ക് കേരളം സാക്ഷ്യംവഹിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :