ക്രിസ്റ്റ്യാനോ റയല്‍ വിടുമെന്ന് അഭ്യൂഹം; ക്രിസ്റ്റ്യാനോയെ വില്‍ക്കില്ലെന്ന് റയല്‍ മാഡ്രിഡ്

മാഡ്രിഡ്| JOYS JOY| Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (09:45 IST)
പ്രമുഖ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് മാറാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. എല്‍ ക്ലാസിക്കോയില്‍ എഫ് സി ബാഴ്സലോണയോട് ദയനീയമായി റയല്‍ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. ഇതാണ് താരത്തെ ക്ലബ് മാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, ക്രിസ്റ്റ്യാനോയെ സ്വാഗതം ചെയ്യാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ ലൂയിസ് വാന്‍ ഗാല്‍ പറഞ്ഞു. താരത്തിന്റെ മുന്‍ ക്ലബ് ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

അതേസമയം, ക്രിസ്റ്റാനോ റൊണാള്‍ഡോയെ വില്‍ക്കില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് വ്യക്തമാക്കി. വരുന്ന കൈമാറ്റ വിപണിയില്‍ താരത്തെ വില്‍ക്കില്ലെന്ന് പെരസ് പറഞ്ഞു. കോച്ച് ബെനിറ്റസിനും പെരസ് പിന്തുണ നല്കിയിട്ടുണ്ട്.

കോച്ച് ബെനിറ്റസും റൊണാള്‍ഡോയും തമ്മില്‍ മോശം ബന്ധമാണുള്ളതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താരം ടീം വിടുന്നതിന് ഇതും ഒരു കാരണമാകുമെന്ന് വിമര്‍ശകര്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :