Sumeesh|
Last Modified വെള്ളി, 20 ജൂലൈ 2018 (18:34 IST)
കഴിഞ്ഞ സീസണിൽ
കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീല്‍ഡില്‍ കളിച്ച മിലന് സിംഗ് ഇനി മുംബൈ സിറ്റിയില്‍. മിലൻ സിങ് മുംബൈ സിറ്റി എഫ് സിയുമായി ധാരണയിലായതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
മണിപ്പൂർ സ്വദേശിയായ മിലൻ സിങ് 45 ലക്ഷം രൂപക്കാണ് ഡ്രാഫ്റ്റിലൂടെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം എത്തുന്നത്. രണ്ട് വർഷത്തേക്ക് താരം മുംബൈ സിറ്റി എഫ് സിയുമായി കരാറിലൊപ്പിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മുന്‍ സീസണില്‍ ഡെല്‍ഹി ഡൈനാമോസിനു വേണ്ടിയും നോര്‍ത്ത് ഈസ്റ്റിനു വേണ്ടിയും താരം കളിച്ചിട്ടുണ്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും 35
ഐ എസ് എൽ മാച്ചുകളിൽ നിന്നായി മിലൻ സിങ് നേടിയിട്ടുണ്ട്.