ഇംഗ്ലീഷ് പ്രീയമര്‍ ലീഗ് : തകര്‍ന്നടിഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീയമര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി. ടോട്ടനം ഹോട്‍സ്‍പറാണ് മാഞ്ചസ്റ്ററിനെ തകര്‍ത്തത്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലെസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ manchester united, lester city. liver pool
സജിത്ത്| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (09:33 IST)
ഇംഗ്ലീഷ് പ്രീയമര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി. ടോട്ടനം ഹോട്‍സ്‍പറാണ് മാഞ്ചസ്റ്ററിനെ തകര്‍ത്തത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനമിന്റെ വിജയം. മറ്റു മത്സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റി സണ്ടര്‍ലാന്‍ഡിനെയും ലിവര്‍പൂള്‍ സ്റ്റോക്ക് സിറ്റിയെയും തകര്‍ത്തു. ആദ്യ നാല് സ്ഥാനങ്ങളിലെങ്കിലും എത്താമെന്ന മാഞ്ചസ്റ്ററിന്റെ മോഹമാണ് വൈറ്റ് ഹാര്‍ട്ട് ലൈന്‍ സ്റ്റേഡിയത്തില്‍ തകര്‍ന്നു വീണത്.

തോല്‍വിയോടെ മാഞ്ചസ്റ്റര്‍ അഞ്ചാം സ്ഥാനത്താണ്‍. വമ്പന്മാരെല്ലാം അണിനിരന്നിട്ടും മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലൂയിസ് വാന്‍ഗാളിന്റെ സംഘം ടോട്ടനമിന് മുന്നില്‍ തകര്‍ന്നത്. ആറ് മിനുട്ടുകള്‍ക്കുള്ളിലായിരുന്നു ടോട്ടനമിന്റെ മൂന്ന് ഗോളുകളും. ഈ ജയത്തോടെ ടോട്ടനം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി.


മറ്റു മത്സരങ്ങളില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സണ്ടര്‍ ലാന്‍ഡിനെയും ലിവര്‍പൂള്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സ്റ്റോക്ക് സിറ്റിയെയും തകര്‍ത്തു. ജാമി വാര്‍ഡിയുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തിലാണ് ലെസ്റ്ററിന്റെ വിജയം. ലിവര്‍പൂളിന് വേണ്ടി ഷെയി ഓജോ രണ്ടും ആല്‍ബര്‍ട്ടോ മൊറീനോയും ഡാനിയര്‍ സ്റ്ററിഡ്ജ് ഓരോ ഗോള്‍ വീതവും നേടി. ജയത്തോടെ ലെസ്റ്റര്‍ 72 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മുന്നേറ്റം തുടരുകയാണ്. ടോട്ടനം 65 പോയിന്റുമായി രണ്ടാം സ്ഥാനത്തും ആഴ്സണല്‍ 59 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണുള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :