ലയണൽ മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയേക്കും, ലാപോർട്ട മെസ്സിയുടെ പിതാവുമായി ചർച്ച നടത്തി

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ഫെബ്രുവരി 2023 (19:10 IST)
അർജൻ്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് തിരികെയെത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ബാഴ്സലോണയിലുണ്ടായിരുന്ന മെസ്സി ജോർഡി ആൽബ, സെർജിയോ ബുസ്ക്വറ്റ്സ് എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെയാണ് മെസ്സി ബാഴ്സയിൽ തിരികെയെത്തുമെന്ന വാർത്ത വീണ്ടും ചർച്ചയായത്. മെസ്സിയ്ക്ക് വേണ്ടി ബാഴ്സയുടെ വാതിൽ എപ്പോഴും തുറന്ന് കിടക്കുമെന്ന് ബാഴ്സ പർശീലകനും മുൻ സഹതാരവുമായ സാവി വ്യക്തമാക്കി.

മെസ്സി തിരിച്ചെത്തുകയാണെങ്കിൽ പ്രതിഫലം കുറയ്ക്കാൻ ആൽബയും ബുസ്ക്വറ്റ്സും തയ്യാറാകുമെന്നാണ് സൂചന. താരത്തിൻ്റെ തിരിച്ചുവരവ് സംബന്ധിച്ച് ക്ലബ് പ്രസിഡൻ്റ് ലാപോർട്ടയുമായി മെസ്സിയുറ്റെ പിതാവ് ജോർജെ മെസ്സി കൂടിക്കാഴ്ച നടത്തിയിരുന്നു. പിഎസ്ജിയുമായി ഈ വർഷം അവസാനിക്കുന്ന കരാർ ഇതുവരെയും താരം പുതുക്കിയിട്ടില്ല. അതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് ബാഴ്സ ആരാധകർ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :