ക്രിസ്‌റ്റിയാനോ ലോക ഫുട്‌ബോളറായപ്പോള്‍; മെസിയെ രണ്ടു കഷണമാക്കി - പൊലീസ് അന്വേഷണം ആരംഭിച്ചു

ബ്യൂണസ് അയേഴ്‌സ്, ബുധന്‍, 11 ജനുവരി 2017 (13:57 IST)

   Messi statue , Argentina , Lionel Messi , Buenos Aires  , Fifa , Messi , Messi statue cut , barcelona , cristiano ronaldo , ഫിഫ , ബാഴ്‌സലോണ , ലയണല്‍ മെസി , അര്‍ജന്റീന , ബ്യൂണസ് അയേഴ്‌സ് , ക്രിസ്‌റ്റിയാനോ റൊണാൾഡോ , മെസിയുടെ പ്രതിമ

ഫിഫയുടെ ലോകഫുട്ബോളർക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസിയുടെ പ്രതിമയ്‌ക്ക് നേരെ ആക്രമണം. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ സ്ഥാപിച്ചിരുന്ന മെസിയുടെ വെങ്കല പ്രതിമയാണ് ഭാഗികമായി തകർക്കപ്പെട്ടത്.

ഇക്കഴിഞ്ഞ ജൂണില്‍ അനാച്ഛാദനം ചെയ്‌ത പ്രതിമ ഭാഗികമായി തകര്‍ക്കപ്പെട്ട അവസ്ഥയിലാണ്. അക്രമികളെ കണ്ടെത്താനോ അക്രമത്തിന് കാരണം എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.  പ്രതിമ എത്രയും വേഗം പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി മെസി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ തലസ്ഥാനത്ത് പ്രതിമ സ്ഥാപിച്ചത്. അതേസമയം, ഫിഫയുടെ ലോക ഫുട്ബോളർക്കുള്ള പുരസ്‌കാരം മെസിയുടെ എതിരാളിയായ ക്രിസ്‌റ്റിയാനോ റൊണാൾഡോ സ്വന്തമാക്കിയതിനു പിന്നാലെയാണ് പ്രതിമ തകര്‍ക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ആരാധകര്‍ ഞെട്ടലില്‍; ജോസു ബ്ലാസ്‌റ്റേഴ്‌സ് വിട്ടു - ക്ലബ്ബ് വിടാനുള്ള കാരണം ഇതാണ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്‌റ്റെഴ്‌സിനായി കളം നിറഞ്ഞു കളിച്ച ജോസു പ്രിറ്റോ ...

news

ക്രിസ്റ്റ്യാനോ - 'യു ആർ ദ ബെസ്റ്റ്'

രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) സമ്മാനിക്കുന്ന 2016 മികച്ച ഫുട്ബോൾ താരത്തിനുള്ള ...

news

റൂണി യുണൈറ്റഡില്‍ ആഘോഷിക്കുകയാണ്; പിന്നിലായത് ഒരു ഇതിഹാസതാരം

ഇതിഹാസതാരം ബോബി കാൾട്ടനൊപ്പം ഇടം പിടിച്ച് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ...

news

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് ഉറപ്പാക്കാന്‍ ആന്ധ്രപ്രദേശിനെതിരെ കേരളം ഇന്നിറങ്ങുന്നു

ആദ്യമത്സരത്തില്‍ കേരളത്തോടേറ്റ ദയനീയ പരാജയത്തെ മറികടക്കാനുള്ളു പ്രകടനങ്ങളായിരിക്കും ...