അഭിറാം മനോഹർ|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (19:41 IST)
ഐഎസ്എല്ലിലെ അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി തുടരുമെന്ന് സൂചന നൽകി ഇവാൻ വുക്കോമാനോവിച്ച്. തന്റെ ഭാവിയെ കുറിച്ച് മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച്ച സമയം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
6 വര്‍ഷത്തിനിടെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെ
ഐഎസ്എൽ ഫൈനലിലെത്തിച്ച പരിശീലകനാണ് സെർബിയക്കാരനയ വുക്കോമാനോവിച്ച്. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിന് ശേഷം കിബു വികുനയ്ക്ക് പകരക്കാരനായാണ് വുക്കോമാനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.