സഹൽ ഫൈനലിൽ കളിച്ചേയ്ക്കും, ലൂണയുടെ കാര്യത്തിൽ അനിശ്ചിതത്വം

അഭിറാം മനോഹർ| Last Modified ഞായര്‍, 20 മാര്‍ച്ച് 2022 (09:30 IST)
ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നായകൻ കളിച്ചേക്കില്ല. ലൂണയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും മെഡിക്കൽ സംഘത്തിനൊപ്പമാണ് താരം ഇപ്പോഴുള്ളതെന്നും പരിശീലകൻ വുകോമനോവിച്ച് വ്യക്തമാക്കി.

അതേസമയം പരിക്കിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന മലയാളി താരം അബ്‌ദുൾ സമദ് മത്സരത്തിനിറങ്ങും. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് വാർത്താസമ്മേളനത്തിൽ വെച്ച് വുകോമനോവിച്ച് പറഞ്ഞു.

ഗോവയിലെ ആരാധകരുടെ സാന്നിധ്യം ടീമിന്റെ ആത്മവി‌‌ശ്വാസം ഉയർത്തുനു. ഈ സീസൺ ഉടനീളം അവരുടെ സ്നേഹം അനുഭവിക്കാനായി. എതിരാളികളെ ബ്അഹുമാനിച്ച് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങും. ലൂണ നിലവിൽ മെഡിക്കൽ സംഘ‌ത്തിനൊപ്പമാണ്.അദ്ദേഹം ഫൈനൽ കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. വുകോമനോവിച്ച് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :