ബാഴ്സയിലും കലാപം; മൂന്ന് താരങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് മെസി - സുവാരസ് പുറത്തേക്കോ ?

ടീമില്‍ നിന്ന് മൂന്ന് താരങ്ങളെ പുറത്താക്കണമെന്ന് മെസി: ബാഴ്സയില്‍ കലാപം

barcelona , messi , Neymar , Lionel Messi, Luis Suarez or Neymar , barca , ബാഴ്‌സലോണ , ക്രിസ്റ്റിയാനോ റൊണാള്‍ഡോ , ലയണല്‍ മെസി , ഡെനിസ് സുവാരസ്, ആന്ദ്രെ ഗോമസ് , ജെറമി മാത്യൂ , മെസി
ബാഴ്‌സലോണ| jibin| Last Updated: ചൊവ്വ, 11 ഏപ്രില്‍ 2017 (14:10 IST)
സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ റയല്‍ മാഡ്രിഡിലെ സഹതാരങ്ങള്‍ രംഗത്തുവന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലും പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്.



ലാലിഗയില്‍ നിര്‍ണായക മത്സരത്തില്‍ മലാഗയോട് 2-0ത്തിന് തോറ്റതിന് പിന്നാലെയാണ് ലയണല്‍ മെസി സഹതാരങ്ങള്‍ക്കെതിരെ രംഗത്തുവന്നതെന്ന് സ്പാനിഷ് മാധ്യമമായ ഡോണ്‍ ബാലന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിരോധ നിരയിലെ ജെറമി മാത്യൂ, മധ്യനിരക്കാരായ ഡെനിസ് സുവാരസ്, ആന്ദ്രെ ഗോമസ് എന്നിവര്‍ക്കെതിരെയാണ് മെസി ടീം മാനേജ്മെന്റിനോട് പരാതി പറഞ്ഞിരിക്കുന്നത്. മൂന്ന് താരങ്ങളും തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്നും ഇവരെ പുറത്താക്കണമെന്നുമാണ് മെസിയുടെ ആവശ്യം.

മെസിയുടെ ആവശ്യത്തിന് ബാഴ്‌സയിലെ മറ്റ് സൂപ്പര്‍ താരങ്ങളുടെ പിന്തുണയുമുണ്ട്. മലാഗയോട് ടീം തോല്‍‌വി വഴങ്ങിയതാണ് മെസിയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ക്രിസ്റ്റിയാനോയെ ആദ്യ പതിനൊന്നില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് റയലിലെ മൂന്ന് താരങ്ങള്‍ ആവശ്യപ്പെട്ടതായി ഡോണ്‍ ബാലോണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഗാരത് ബെയ്‌ല്‍, ടോണി ക്രൂസ്, ലൂക്കാ മോഡ്രിക്ക് എന്നിവരാണ് ക്രിസ്റ്റിയാനോയ്‌ക്കെതിരെ നീങ്ങുന്നത്. മൂവര്‍ സംഘം പരിശീലകനായ സിദാനെ സമീപിച്ചതായും പരാതികളുടെ കെട്ട് അഴിച്ചതായും പത്രം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :