മുംബൈ|
jibin|
Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (10:31 IST)
ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ ഐ എസ് എല്ലില്‍ മുംബൈ സിറ്റിക്ക് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകത്തില്‍ മുംബൈയുടെ ഗോള്‍ വര്‍ഷത്തില്‍ മുങ്ങിപ്പോകുകയായിരുന്നു നോര്‍ത്ത് ഈസ്റ്റ്. സൂപ്പര്‍ ലീഗിലെ ആദ്യ ഹാട്രിക് കണ്ട മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകല്‍ക്കാണ് മുംബൈ വിജയക്കൊടി പാറിച്ചത്.
ഇതോടെ ഐ എസ് എല്ലില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍താരമായി ഛേത്രി. ഹാട്രിക്കോടെ ലീഗിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ആറ് ഗോളുകളുമായി സ്റ്റീവന്‍ മെന്‍ഡോസയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്തെത്താനും ഛേത്രിക്കായി.
25മത് മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് സുനില്‍ ഛേത്രി ആദ്യ ഗോള്‍ നേടിയത്. നാലു മിനിറ്റിനകം ബോയ്‌താങിന്റെ ഗോളിലൂടെ പൂനെ സമനില പിടിച്ചുവെങ്കിലും നാല്‍പ്പതാം മിനിട്ടില്‍ ഛേത്രി വീണ്ടും മുംബൈയെ മുന്നിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതി തുടക്കത്തില്‍ തന്നെ ഛ്രേത്രി തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. 87, 51 മിനിറ്റുകളില്‍ സോണി നോര്‍ദെയും, ഫ്രാന്‍സ് ബെര്‍ട്ടിനും ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ പത്ത് പോയന്റുമായി മുംബൈ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തത്തി. ആറു കളികളില്‍ ആറു പോയന്റുള്ള പൂനെ ഏഴാം സ്ഥാനത്താണ്.