ഐ എസ് എല്‍: ആദ്യസെമിയില്‍ ഡല്‍ഹി ഡൈനാമോസിന് ജയം

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 12 ഡിസം‌ബര്‍ 2015 (09:38 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യപാദ സെമി മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിന് ജയം. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ എഫ് സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡല്‍ഹി ഡൈനാമോസ് പരാജയപ്പെടുത്തിയത്. ഇത് ആദ്യമായാണ് എഫ് സി ഗോവയ്‌ക്കെതിരെ ഡൈനാമോസ് വിജയം നേടുന്നത്.

സ്‌ട്രൈക്കര്‍ റോബിന്‍ സിംഗ് 42ആം മിനിറ്റില്‍ നേടിയ ഗോളാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. 74 ആം മിനിറ്റില്‍ ഗോവയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടായെങ്കിലും ഡല്‍ഹി ഗോളി വിലങ്ങു തടിയായി. ഗോവയില്‍ നടക്കുന്ന രണ്ടാംപാദ സെമിയില്‍ ഇവരുടെ ഫൈനല്‍ സാധ്യത ഇനി നിര്‍ണയിക്കുക.

സെമി ഫൈനലി‌സ്റ്റുകളായ ചെന്നൈയിന്റെ ആദ്യപാദ മത്സരം ശനിയാഴ്ച
പുനെയിൽ നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :