പ്രതിഷേധങ്ങളുടെ പേരിൽ ഇനി പൊതു-സ്വകാര്യ സ്വത്ത് തല്ലിത്തകർക്കേണ്ട; തടയൻ മാർഗ്ഗ നിർദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി

Sumeesh| Last Modified തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (12:12 IST)
ഡൽഹി: രാജ്യത്തെ പ്രതിഷേധ പരിപാടികൾക്കിടെ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്ന പ്രവണത തടയാൻ സുപ്രീം കോടതിയുടെ ഇടപെടൽ. പ്രതിഷേധങ്ങളുടെ ഭാഗമായി പൊതു- സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നത് തടയാൻ സുപ്രീം കോടതി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

പത്മാവത് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷധങ്ങൾക്കെതിരെ കോടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മാർഗരേഗ പുറപ്പെടുവിച്ചത്. പ്രതിഷേധങ്ങൾക്കിടെ അക്രമങ്ങൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണം എന്ന് അറ്റോർണി ജനറലും കോടതിയോട ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടപെടൽ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :