കൊല്‍ക്കത്ത|
jibin|
Last Modified വ്യാഴം, 19 നവംബര്‍ 2015 (09:17 IST)
ചെന്നൈയിന്‍ എഫ്സിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷമായിരുന്നു കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ ജയം കണ്ടത്.
ചെന്നൈയ്‌ക്ക് നിര്‍ണായകമായ മത്സരത്തില്‍ 27മത് മിനിറ്റില്‍ റാഫെല്‍ അഗസ്റ്റോയിലൂടെ അവര്‍ ഗോള്‍ നേടിയത്. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച കൊല്‍ക്കത്ത ചെന്നൈയുടെ പാളയത്തിലേക്ക് നിരന്തരമായി ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ സമീഗ് ദൌത്തി കൊല്‍ക്കത്തെയ്‌ക്ക് സമനില സമ്മാനിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ ജയത്തിനായി ഇരു ടീമുകളും ഉണര്‍ന്നു കളിച്ചെങ്കിലും കൊല്‍ക്കത്ത പതിയെ ആധിപത്യം പിടിച്ചെടുക്കുകയായിരുന്നു. മത്സരം തീരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ഇയാന്‍ ഹ്യൂം കൊല്‍ക്കത്തയ്‌ക്ക് വിജയ ഗോള്‍ സമ്മാനിക്കുകയായിരുന്നു. പിന്നെ സമനിലയ്‌ക്കായി ചെന്നൈ വിയര്‍ത്തു കളിച്ചെങ്കിലും കൊല്‍ക്കത്തയുടെ പ്രതിരോധത്തില്‍ തട്ടി എല്ലാം അവസാനിക്കുകയായിരുന്നു.
11 മത്സരങ്ങളില്‍നിന്ന് 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കോല്‍ക്കത്ത. 10 മത്സരങ്ങളില്‍നിന്നു 10 പോയിന്റുമായി മത്തരാസിയുടെ ചെന്നൈയിന്‍ അവസാന സ്ഥാനത്തു തുടരുന്നു.