ചെന്നൈയെ തകര്‍ത്ത് എഫ് സി ഗോവ

ചെന്നൈ| Last Modified ശനി, 6 ഡിസം‌ബര്‍ 2014 (10:46 IST)
ഐ എസ് എലില്‍
ശക്തന്മാരായ ചെന്നൈയെ തോല്പിച്ച് എഫ് സി ഗോവ. മൂന്ന് ഒന്നിനാണ് സീക്കോയുടെ ടീം കരുത്തരായ ചെന്നൈയെ തോല്പിച്ചത്. ഇതോടെ എഫ് സി സെമി ഫൈനലില്‍ കളിക്കുമെന്ന് ഉറപ്പായി. മത്സരത്തില്‍ തോറ്റെങ്കിലും
22 പോയിന്റോടെ ചെന്നൈ ഒന്നാം സ്ഥാനത്ത് തന്നെയാണ്.

23 ആം മിനിറ്റിലാണ് ഗോവയുടെ ആദ്യ ഗോള്‍ പിറന്നത്
ക്രോസ് ബാറില്‍ തട്ടി തിരിച്ചുവന്ന പന്തിനെ ബ്രൂണോ പെല്ലിസാറി, റോമിയോയ്ക്കു നല്‍കി. റോമിയോയുടെ ഷോട്ട് ഷില്‍ട്ടണ്‍ പോളിനെ മറികടന്ന് ചെന്നൈയുടെ വലയിലെത്തുകയായിരുന്നു. 41 ആം ആന്ദ്രേ സാന്റോസാണ് ഗോവയ്ക്കായി രണ്ടാം ഗോള്‍ നേടിയത്. തുടര്‍ന്ന്
62 ആം സ്ലെപിക്ക ഗോവയുടെ മൂന്നാം ഗോളും നേടി.
രണ്ടാം പകുതിയുടെ അധിക സമയത്ത് മൌറിസ് ചെന്നൈയ്ക്കായി ആശ്വാസഗോള്‍ നേടി.
കണക്കെടുപ്പില്‍ മുന്നേറ്റങ്ങളിലും ഷോട്ടുകളിലും മുന്നില്‍നിന്നതു ചെന്നൈ ആണ് എന്നാള്‍ ടീമിലെ പ്രധാന കളിക്കാരായ വീരന്‍മാരായ എലാനോയുടെയും മെന്‍ഡോസയുടെയും അസാന്നിധ്യം ചെന്നൈയെ വലച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :