ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു

  ഐപിഎല്‍ വാതുവെയ്പ്പ് , ഐപിഎല്‍ , സുപ്രീംകോടതി , മുകുള്‍ മുദ്ഗല്‍ കമ്മിറ്റി
ന്യൂഡല്‍ഹി| jibin| Last Updated: വ്യാഴം, 27 നവം‌ബര്‍ 2014 (12:12 IST)
ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍പ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ അംഗീകാരം റദ്ദാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആരാണ് ചെന്നൈ ടീമിന് നേതൃത്വം നല്‍കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ കളിക്കാരുടെ പേര് വെളിപ്പെടുത്തണമെന്ന ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബീഹാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓഹരി ഉടമകള്‍ ആരാണെന്നും, ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന് ടീമില്‍ ഓഹരി ഉണ്ടോയെന്നും കോടതി ചോദിച്ചു. അതേസമയം ഈ വിഷയത്തില്‍ ബിസിസിഐ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു. മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഈ തീരുമാനം അറിയിച്ചത്. വാദം ഇപ്പോഴും തുടരുകയാണ്.

ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ ഉടമയും മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്‍ ആരോപണത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതേസമയം ഇതേ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ കാര്യത്തില്‍ സുപ്രിംകോടതി ഇതുവരെ ഒന്നും പറഞ്ഞില്ല.

മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ കളിക്കാരുടെ പേര് വെളിപ്പെടുത്തണമെന്ന ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബിഹാറിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വാദം പൂര്‍ത്തിയായ ശേഷം ഇത് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ബിസിസിഐയും മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനും നല്‍കിയ ഹര്‍ജികളും പരിഗണിക്കുന്നുണ്ട്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :