രേണുക വേണു|
Last Modified വെള്ളി, 2 ഡിസംബര്‍ 2022 (08:26 IST)
ഖത്തര്‍ ലോകകപ്പില്‍ മുന്‍ ചാംപ്യന്‍മാര്‍ക്ക് തിരിച്ചടി. പ്രീ ക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്തായി. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കഴിയുമ്പോള്‍ മൂന്നാം സ്ഥാനത്താണ് ജര്‍മനി. ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ജപ്പാനും സ്‌പെയിനും പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. നിര്‍ണായക മത്സരത്തില്‍ ജപ്പാന്‍ സ്‌പെയിനെ തോല്‍പ്പിച്ചതാണ് ജര്‍മനിയുടെ വഴിയടച്ചത്. 2018 ലോകകപ്പിലും ജര്‍മനി ഗ്രൂപ്പ് ഘട്ടം കാണാതെ പുറത്തായിരുന്നു.