റൊണാള്‍ഡോമാരില്‍ ആരാണ് കേമന്‍ ? തുറന്ന് പറഞ്ഞ് ഫിഗോ

റൊണാള്‍ഡോമാരില്‍ ആരാണ് കേമന്‍ ? തുറന്ന് പറഞ്ഞ് ഫിഗോ

 cristiano ronaldo , ronaldo , luis figo , ലൂയിസ് ഫിഗോ , ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ , ബ്രീസില്‍
ലിസ്‌ബന്‍| jibin| Last Modified ശനി, 3 നവം‌ബര്‍ 2018 (18:19 IST)
ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ആണോ ബ്രസീലിയൻ റൊണാൾഡോയാണോ ഗോളടിക്കാന്‍ കേമനന്നെ ചോദ്യത്തിന് ഉത്തരം നല്‍കി ലൂയിസ് ഫിഗോ രംഗത്ത്.

ഗോള്‍ മുഖത്ത് രണ്ട് റൊണാള്‍ഡോമാരില്‍ ആരാണ് ഏറ്റവും അപകടകാരിയെന്ന ചോദ്യത്തിനാണ് ഫിഗോ മറുപടി നല്‍കിയത്. “ ഗോള്‍ പോസ്‌റ്റിന് സമീപത്ത് ഏറ്റവും ഭയക്കേണ്ട താരം ബ്രീസില്‍ താരം റൊണാള്‍ഡോയാണ്.

ഹെഡർ ഗോളുകൾ നേടുന്നതില്‍ ക്രിസ്‌റ്റ്യാനോ ആണ് മികച്ചവന്‍“ - എന്നും ഫിഗോ പറഞ്ഞു.

സഹതാരങ്ങള്‍ക്ക് പന്ത് എത്തിച്ചു നല്‍കി ഗോള്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഇരുവരും ഒരു പോലെയാണെന്നും
ഫിഗോ കൂട്ടിച്ചേര്‍ത്തു.

ബ്രസീലിനു വേണ്ടി 98 മത്സരങ്ങളിൽ നിന്നും 62 ഗോളുകൾ നേടിയിട്ടുള്ള താരമാണ് റൊണാള്‍ഡോ. അതേസമയം, യുവന്റസിനൊപ്പം തകര്‍പ്പന്‍ ഫോമിലാണ് ക്രിസ്‌റ്റ്യാനോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :