എഫ്എ കപ്പ്: യുണൈറ്റഡിന് ജയം

എഫ്എ കപ്പ് , മാഞ്ചസ്റ്റര്‍ യുണൈറ്റഡ് , പ്രെസ്റ്റണ്‍ നോര്‍ത്ത്
മാഞ്ചസ്റ്റര്‍| jibin| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (12:01 IST)
ഇംഗ്ലീഷ് എഫ്എ കപ്പില്‍ കേംബ്രിഡ്ജ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചം റൗണ്ടില്‍ കടന്നു. പ്രെസ്റ്റണ്‍ നോര്‍ത്ത് എന്‍ഡിനെയാണ് അടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ നേരിടുക.

ആദ്യപകുതിയില്‍ യുവാന്‍ മാട്ടയും, 32 മത് മിനിറ്റില്‍ മാര്‍ക്കോസ് റോജോയും മഞ്ചാസ്‌റ്ററിനായി വല കുലുക്കിയപ്പോള്‍ 73 മത് മിനിറ്റില്‍ ജെയിംസ് വില്‍സണുമാണ് ഗോളുകള്‍ നേടിയത്. ആദ്യമത്സരം സമനിലയതിനെ തുടര്‍ന്നാണ് മത്സരം വീണ്ടും നടത്താന്‍ തീരുമാനിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :