റൂണിയുടെ ഡബിളില്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

  ഇംഗ്ളീഷ് പ്രീമിയർ ലീഗ് , വെയ്ൻ റൂണി , മാഞ്ചസ്റ്റർ യുണൈറ്റഡ് , സണ്ടർലാൻഡ്
ലണ്ടൻ| jibin| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (10:36 IST)
സൂപ്പര്‍ താരം വെയ്ൻ റൂണിയുടെ ഇരട്ടഗോള്‍ മികവില്‍ ഇംഗ്ളീഷ് പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സണ്ടർലാൻഡിനെ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.

കളം നിറഞ്ഞ കളിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. അവസരങ്ങള്‍ തുറന്നു കിട്ടിയെങ്കിലും പലതും സണ്ടർലാൻഡിന്റെ പ്രതിരോധത്തില്‍ തട്ടി തെറിക്കുകയായിരുന്നു. രണ്ടാം പകുതിയിലും ഗോള്‍ മാറി നില്‍ക്കുമെന്ന് കരുതിയിരുന്ന സമയത്തായിരുന്നു വെസ്ബ്രൗൺ ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് ലഭിച്ച പെനാൽറ്റി 66മത് മിനിറ്റില്‍ റൂണി ഗോളാക്കി മാറ്റിയത്.

സമനില ഗോള്‍ നേടാന്‍ സണ്ടര്‍ലാന്‍ഡ് തീവൃശ്രമം നടത്തിയെങ്കിലും ഒന്നും വിലപ്പോയില്ല. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ 84മത് മിനിറ്റില്‍ റൂണി രണ്ടാം ഗോളും നേടി ജയം ഉറപ്പിച്ചു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :