മാഞ്ചസ്റ്റർ സിറ്റിയെ ആഴ്‌സനല്‍ അട്ടിമറിച്ചു

 ഇംഗ്ളീഷ് പ്രീമിയർ ലീഗ് , മാഞ്ചസ്റ്റർ സിറ്റി , ആഴ്‌സനല്‍
ലണ്ടൻ| jibin| Last Modified ചൊവ്വ, 20 ജനുവരി 2015 (10:16 IST)
ഇംഗ്ളീഷ് പ്രീമിയർ ലീഗ് ഫുട്ബോളില്‍ അട്ടിമറി. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ആഴ്സനൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകര്‍ക്കുകയായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ സിറ്റിയെ ഞെട്ടിക്കുന്ന പ്രകടനമാണ് ആഴ്‌സനല്‍ നടത്തിയത്. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച അഴ്‌സനല്‍ 24മത് മിനിറ്റില്‍ ഗോള്‍ നേടി. പെനാൽറ്റിയിലൂടെ കാസോളയാണ് അവര്‍ക്ക് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ മാഞ്ചസ്റ്റർ സിറ്റി ശ്രമിച്ചെങ്കിലും ആഴ്‌സനലിന്റെ പ്രതിരോധത്തില്‍ തട്ടി എല്ലാം അവസാനിക്കുകയായിരുന്നു.

രണ്ടാം പകുതിയിലും ആക്രമം അഴിച്ചു വിട്ട ആഴ്സനൽ 67മത് മിറ്റിറ്റില്‍ ഗിറൗഡിന്റെ തകര്‍പ്പന്‍ ഗോളില്‍ ജയം ഉറപ്പിക്കുകയായിരുന്നു. ലീഗിൽ 22 മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ 52 പോയിന്റുമായി ചെൽസിയാണ് മുന്നിൽ.മാഞ്ചസ്റ്റർ സിറ്റി (47) രണ്ടാമതുണ്ട്. സതാംപ്ടൺ (42),മാഞ്ചസ്റ്റർ യുണൈറ്റഡ് (40), ആഴ്സനൽ (39) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :