ലണ്ടന്‍|
സജിത്ത്|
Last Modified വെള്ളി, 6 ജനുവരി 2017 (10:57 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയ്ക്ക് തോല്‍വി. പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ പതിമൂന്ന് ജയങ്ങള്‍ക്ക് ശേഷമാണ് ടോട്ടനത്തിനോട് എതിരില്ലാത്ത രണ്ടു ഗോളിനു നീലപ്പട തോല്‍വി ഏറ്റുവാങ്ങിയത്. ഡെലെ അലിയുടെ ഇരട്ട ഗോളിലായിരുന്ന ടോട്ടനത്തിന്റെ ജയം.
ചെല്‍സിയുടെ തട്ടകത്തില്‍ നേരത്തെ നടന്ന മത്സരത്തില്‍ ജയം അവര്‍ക്കൊപ്പം നിന്നു. അന്ന് നേരിട്ട തോല്‍വിക്കുള്ള മധുരപ്രതികാരമാണ് ടോട്ടനം സ്വന്തം ഗ്രൗണ്ടില്‍ തീര്‍ത്തത്. സെപ്റ്റംബറിനുശേഷം അന്റോണിയോ കോന്റെയുടെ ടീം നേരിടുന്ന ആദ്യ തോല്‍വിയായിരുന്നു.
ഈ തകര്‍പ്പന്‍ ജയത്തോടെ ടോട്ടനം പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്കു കയറി. ഗോള്‍ ശരാശരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ടോട്ടനം മൂന്നാമതെത്തിയത്. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്.