രാജ്യത്തിന് ജയമൊരുക്കാത്ത മെസിയെ ലാളിക്കേണ്ട കാര്യമില്ല: മറഡോണ

  അര്‍ജന്റീന , ഡീഗോ മറഡോണ ,ലയണല്‍ മെസി , കോപ്പ അമേരിക്ക
ബ്രൂണേസ്ആയേര്‍സ്| jibin| Last Modified ബുധന്‍, 15 ജൂലൈ 2015 (10:19 IST)
അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയെ രൂക്ഷമായി വിമര്‍ശിച്ച് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ടീമിലെ മറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന പരിഗണന മാത്രമേ മെസി അര്‍ഹിക്കുന്നുള്ളൂ. അദ്ദേഹത്തെ ഇനിയും ലാളിക്കേണ്ട കാര്യമില്ല. രാജ്യത്തിനുവേണ്ടി കളിക്കാന്‍ ഇറങ്ങുബോള്‍ മെസി പന്തു തൊടാറില്ലെന്നും ഫുട്‌ബോള്‍ ഇതിഹാസം പറഞ്ഞു.

മെസി മികച്ച താരമായി തന്നെ ടീമില്‍ നില്‍ക്കട്ടെ. മറ്റ് താരങ്ങളും മികച്ചവരാണ്, അവര്‍ക്ക് ലഭിക്കുന്ന പരിഗണനകള്‍ മാത്രമെ അദ്ദേഹം അര്‍ഹിക്കുന്നുള്ളു. ക്ലബ് ഫുട്‌ബോളില്‍ നടത്തുന്ന മികവ് രാജ്യത്തിനുവേണ്ടി നടത്താന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം പരാജയമാണ്. രാജ്യത്തിന് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ അദ്ദേഹം പന്തു തൊടാറില്ലെന്നും മറഡോണ പറഞ്ഞു. മെസിക്ക് അമിത പരിഗണന നല്‍കണമെന്നും ഇനിയും പറയരുത്. ദേശീയ ടീമിലെ മറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന പരിഗണന മാത്രമേ മെസി അര്‍ഹിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കോപ്പ അമേരിക്കയിലെ തോല്‍വിയില്‍അര്‍ജന്റീന്‍ടീമിനും മെസിക്കുമെതിരെ വലിയ കോലാഹലമുണ്ടാക്കേണ്ട കാര്യമില്ല. ആക്രമണ ഫുട്‌ബോള്‍കളിക്കുന്ന താരം അര്‍ജന്റീനയുടെ നിരയിലുണ്ട്. എന്നാലും ടീം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു. തോല്‍വിക്ക് മെസിയെ മാത്രം കുറ്റപ്പെടുത്താനാകില്ല. ടീം മുഴുവന്‍ തോല്‍വിക്ക് കാരണക്കാരാണ്. ചിലി മികച്ച രീതിയില്‍കളിച്ചുവെന്നും മറഡോണ തുറന്നടിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :