ചാമ്പ്യന്‍സ് ലീഗ്: റയലും യുവന്റസും സെമിയില്‍

  ചാമ്പ്യന്‍സ് ലീഗ് , റയല്‍ മാഡ്രിഡ് , അത്‌‌ലറ്റിക്കോ മഡ്രിഡ് , ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മഡ്രിഡ്| jibin| Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (10:37 IST)
റയല്‍ മഡ്രിഡും യുവന്റസും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. ലീഗ് രണ്ടാം പാദത്തില്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് നേടിയ ഏക ഗോളിന്റെ കരുത്തില്‍ അത്‌‌ലറ്റിക്കോ മഡ്രിഡിനെ തകര്‍ത്ത് റയല്‍ സെമിയിലെത്തിയപ്പോള്‍ മൊണോക്കോയ്ക്കെതിരായ രണ്ടാം പാദ മല്‍സരത്തില്‍ സമനിലക്കെട്ടു പൊട്ടിക്കാനാകാതെ വന്നതോടെ ആദ്യ പാദത്തില്‍ നേടിയ ഏക ഗോള്‍ വിജയത്തിന്റെ പിന്‍ബലത്തിലാണ് യുവന്റസിന്റെ സെമി പ്രവേശം.

പരുക്കന്‍ അടവുകള്‍ ഏറെ കണ്ട മല്‍സരം സമനിലയിലേക്കെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികച്ചൊരു പാസ് വലയിലെത്തിച്ച് 88മത് മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് നേടിയ ഗോളില്‍ റയാല്‍ സെമിയിലെത്തിയത്. ആദ്യ പാദത്തില്‍ നേടിയ ഏകഗോള്‍ വിജയത്തിന്റെ അകമ്പടിയോടെ യുവന്റസ് സെമിയിലെത്തിയത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ യുവന്റസിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് സെമിയാണിത്. ഇതോടെ, ചാംപ്യന്‍സ് ലീഗ് സെമിയില്‍ ഇത്തവണ മല്‍സരിക്കാനുള്ള ടീമുകളേതൊക്കെയെന്ന് തീരുമാനമായി. ബാര്‍സിലോനയും ബയണ്‍ മ്യൂണിക്കും നേരത്തെ തന്നെ സെമിയില്‍ കടന്നിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :