Brazil vs Colombia: 'കൊളംബിയ ഇച്ചിരി മുറ്റാ' ബ്രസീലിനു വീണ്ടും സമനില കുരുക്ക്; രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍

കാലിഫോര്‍ണിയയിലെ സാന്റാ ക്ലാര സ്റ്റേഡിയത്തില്‍ നടന്ന ആവേശ പോരില്‍ ബ്രസീല്‍ ആണ് ആദ്യ ഗോള്‍ നേടിയത്

Brazil vs Colombia
രേണുക വേണു| Last Modified ബുധന്‍, 3 ജൂലൈ 2024 (08:55 IST)
Brazil vs Colombia

Brazil vs Colombia: കോപ്പ അമേരിക്കയില്‍ ബ്രസീലിനു രണ്ടാമത്തെ സമനില. ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയോട് സമനില വഴങ്ങിയതിനു പിന്നാലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ കൊളംബിയയോടും ബ്രസീലിനു സമനില കുരുക്ക്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ പരഗ്വായിയെ 4-1 നു തോല്‍പ്പിച്ചതിന്റെ കരുത്തില്‍ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ എത്തിയത്. കൊളംബിയയാണ് ഒന്നാമത്.

കാലിഫോര്‍ണിയയിലെ സാന്റാ ക്ലാര സ്റ്റേഡിയത്തില്‍ നടന്ന ആവേശ പോരില്‍ ബ്രസീല്‍ ആണ് ആദ്യ ഗോള്‍ നേടിയത്. റഫിനയുടെ ഉഗ്രന്‍ ഫ്രീ കിക്കിലൂടെയാണ് ബ്രസീല്‍ മുന്നിലെത്തിയത്. എന്നാല്‍ ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ കൊളംബിയ തിരിച്ചടിച്ചു. കൊളംബിയയ്ക്കു വേണ്ടി മനോസ് ആണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വായ് ആണ് ബ്രസീലിനു എതിരാളികള്‍. ജൂലൈ ഏഴ് ഞായറാഴ്ചയാണ് മത്സരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :