അവിശ്വസനീയമായ സ്വീകരണമാണ് കേരളം സമ്മാനിച്ചത്: റൊണാൾഡീന്യോ

  ബ്രസീല്‍ , റൊണാൾഡീന്യോ , ഫേസ്‌ബുക്ക് , പൊലീസ് , കേരളം
കോഴിക്കോട്| jibin| Last Modified ബുധന്‍, 27 ജനുവരി 2016 (10:49 IST)
അവിശ്വസനീയമായ സ്വീകരണമാണ് കേരളത്തില്‍ നിന്ന് ലഭിച്ചതെന്ന് ബ്രസീലിയൻ ഫുട്ബോൾ താരം സൂപ്പർതാരം റൊണാൾഡീന്യോ. കേരളത്തിൽ ലഭിച്ച സ്വീകരണം പോസിറ്റീവായ ഊർജമാണ് നൽകുന്നത്. ഇത്രയും വലിയൊരു സ്വീകരണം താൻ പ്രതീക്ഷിച്ചില്ലെന്നും തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ താരം പറഞ്ഞു.

കേരള സന്ദർശനവേളയിൽ എടുത്ത രണ്ട് വിഡിയോകളാണ് തന്റെ ഫേസ്‌ബുക്ക് പേജിൽ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ കടന്നുപോയ വഴിയോരങ്ങളിൽ തിങ്ങിക്കൂടി ആളുകൾ ആർത്തുവിളിക്കുന്ന ആരാധകരുടെ വിഡിയോ പകർത്തിയാണ് അദ്ദേഹം ഫേസ്‌ബുക്കിലിട്ടത്. ഇതിനൊപ്പം നാഗ്ജീ രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന്റെ വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാത്തിനും നന്ദിയെന്ന് മറ്റൊരു വീഡിയോയ്ക്കൊപ്പം റൊണാൾഡീന്യോ കുറിച്ചു.

ഈ മാസം 24, 25 തീയതികളിലാണ് റൊണാൾഡീന്യോ കേരളത്തിലുണ്ടായിരുന്നത്. കേരളത്തിലെത്തിയ താരത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിലും വഴിയോരങ്ങളിലുമായി ആയിരങ്ങളാണ് തടിച്ചു കൂടിയത്. തടിച്ചു കൂടിയ ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസ് ബുദ്ധിമുട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :