ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ കേരളത്തിലെത്തും

 നാഗ്‌ജി അന്താരാഷ്ട്ര ക്ലബ്ബ് ഫുട്‌ബോള്‍ , റൊണാള്‍ഡീഞ്ഞോ , ബ്രസീല്‍
കൊച്ചി| jibin| Last Modified തിങ്കള്‍, 11 ജനുവരി 2016 (18:04 IST)
ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ കേരളത്തിലെത്തും. നാഗ്‌ജി അന്താരാഷ്ട്ര ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡറുകൂടിയായ റൊണാള്‍ഡീഞ്ഞോ മുഖ്യാതിഥിയായിട്ടാണ് പങ്കെടുക്കുക. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനവും ബ്രസീലിയന്‍ താരം നിര്‍വഹിക്കും. അടുത്തമാസം അഞ്ച് മുതല്‍ ഇരുപത്തിയൊന്ന് വരെ കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ്.

ഫെബ്രുവരി ഒന്നു മുതല്‍ ടീമുകള്‍ കോഴിക്കോട്ട് എത്തിത്തുടങ്ങും. അര്‍ജന്റീന അണ്ടര്‍ 23 ദേശീയ ടീമാണ് ടൂര്‍ണമെന്റിന്റെ പ്രധാന ആകര്‍ഷണം. ഇംഗ്ലീഷ് ടീമായ വാറ്റ്‌ഫോര്‍ഡ് എഫ് സി, സ്പാനീഷ് ടീം ലെവാന്‍ഡെ യുഡി, ബ്രസീലില്‍ നിന്നുള്ള അത്‌ലറ്റിക്കോ പരാനെന്‍സ്, ജര്‍മനിയിലെ ഹെര്‍ത ബര്‍ലിന്‍ എസ്.സി, ടിഎസ് വി 1860 മ്യൂണിക്ക്, റൊമാനിയന്‍ ടീ്ം റാപിഡ് ബുഷാറസ്റ്റ് എന്നിവയും ഇന്ത്യയില്‍ നിന്ന് ഒരു ഐ ലീഗ് ടീമും പങ്കെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :