അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍; മെസി നിരാശപ്പെടുത്തി

 സൗഹൃദ ഫുട്‌ബോള്‍ , അര്‍ജന്റീന , ബ്രസീല്‍ , ഫുട്‌ബോള്‍ , ബീജിംഗ്
ബീജിംഗ്‌| jibin| Last Modified ഞായര്‍, 12 ഒക്‌ടോബര്‍ 2014 (13:30 IST)
ലോക ഫുട്ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിന്ന അര്‍ജന്റീന ബ്രസീല്‍ രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന്‌ ജയം. ഡീഗോ ടാര്‍ഡെല്ലിയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ എതിരില്ലാത്ത രണ്ട്‌ ഗോളുകള്‍ക്കാണ്‌ ബ്രസീല്‍ ജയിച്ചത്‌. അതേസമയം അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി നിര്‍ണായക പെനാല്‍റ്റി പാഴാക്കിയത്‌ അവര്‍ക്ക് തിരിച്ചടിയായി.

2012 നവംബര്‍ 22 നാണ് ഇരുടീമുകളും അവസാനമായി പരസ്പരം ഏറ്റുമുട്ടിയത്. അന്ന്
അര്‍ജന്റീന ജയം സ്വന്തമാക്കിയിരുന്നു. അന്ന്
അര്‍ജന്‍റീന ജയം സ്വന്തമാക്കിയിരുന്നു. കളിയുടെ തുടക്കത്തില്‍ മേധാവിത്വമുണ്ടായിരുന്ന അര്‍ജന്റീന പ്രതിരോധം മറന്നുപോയ ഘട്ടത്തിലാണ് ബ്രസീല്‍ മുന്നില്‍ക്കയറിയത്.

28മത് മിനിറ്റില്‍ പാബ്ലോ സബലേറ്റയും ഫെര്‍ണാണ്ടസും പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവുവരുത്തിയപ്പോള്‍ ബ്രസീല്‍ താരം ടര്‍ഡെല്ലിക്ക് അവസരം വീണുകിട്ടുകയായിരുന്നു. 64മത് മിനിറ്റില്‍ ടര്‍ഡെല്ലി വീണ്ടും ഗോള്‍ നേടിയതോടെ ബ്രസീല്‍ ജയം ഉറപ്പിക്കുകയായിരുന്നു. 38മത് മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ലയണല്‍ മെസി പാഴാക്കിയതാണ് അര്‍ജന്റീനയ്ക്ക് വന്‍ തിരിച്ചടിയായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :