രേണുക വേണു|
Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (08:31 IST)
സ്പാനിഷ് ക്ലബായ ബാഴ്‌സലോണയില്‍ പൊട്ടിത്തെറികള്‍ തുടരുന്നു. തുടര്‍ തോല്‍വികളില്‍ നിന്ന് ടീമിനെ കരകയറ്റാന്‍ കഴിയാത്ത ഡച്ച് പരിശീലകന്‍ റൊണാള്‍ഡ് കോമാനെ ബാഴ്‌സ പുറത്താക്കി. ക്ലബ്ബിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് കോമാന് പകരക്കാരനായേക്കും. കഴിഞ്ഞ സീസണിലാണ് കോമാന്‍ ബാഴ്സയുടെ പരിശീലകനായി സ്ഥാനമേറ്റത്. താരതമ്യേന ദുര്‍ബലരായ ടീമുകളോട് പോലും ബാഴ്‌സ തോല്‍വി വഴങ്ങിയിരുന്നു. പോയിന്റ് പട്ടികയില്‍ ബാഴ്‌സ ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാനമായി കളിച്ച ഏഴ് മത്സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ബാഴ്‌സയ്ക്ക് ജയിക്കാനായത്. ഇതാണ് കോമാനെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ പ്രധാന കാരണം.