പാരീസ്|
സജിത്ത്|
Last Modified വെള്ളി, 8 ഡിസംബര്‍ 2017 (09:38 IST)
ഈ വര്‍ഷത്തെ ബാലൻ ഡി ഓർ പുരസ്കാരം പോർച്ചുഗൽ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ബ്രസീലിയൻ സ്റ്റാർ സ്ട്രൈക്കർ നെയ്മറെയും അർജന്‍റീനയുടെ സൂപ്പർതാരം ലയണൽ മെസിയെയും
പിന്തള്ളിയാണ് പോർച്ചുഗീസ് ഇതിഹാസം ഈ നേട്ടത്തുനുടമയായത്. ഇത് അഞ്ചാം തവണയാണ് റൊണാൾഡോ ഈ നേട്ടത്തിനര്‍ഹനാകുന്നത്.
ഈ നേട്ടത്തോടെ ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ നേടുന്ന താരമെന്ന മെസിയുടെ റെക്കോർഡിനൊപ്പമെത്താനും റൊണാൾഡോയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗും ലാ ലിഗാ കിരീടവും നേടിക്കൊടുക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് റൊണാൾഡോ. നേരത്തെ 2008,2013,2014,2016 വർഷങ്ങളിലാണ് റൊണാൾഡോ പുരസ്കാരം നേടിയത്.