അര്‍ജന്റീനയെ സമനിലയില്‍ തളച്ച് വെനസ്വേല; മെസിയുടെയും കൂട്ടരുടെയും പ്രതീക്ഷകള്‍ മുള്‍‌മുനയില്‍

ബ്യൂണസ് ഐറിസ്, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (09:08 IST)

Widgets Magazine
  Argentina ,Venezuela , lionel mesi , messi , Fifa , അർജന്‍റീന , ലോകകപ്പ് , ഫുട്ബോൾ , ബ്യൂണസ് ഐറിസ്

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീനയുടെ സാധ്യതകള്‍ മുള്‍‌മുനയില്‍. വെനസ്വേലയ്‌ക്കെതിരായ മത്സരത്തില്‍ (1-1) സമനില കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു ലയണല്‍ മെസിക്കും കൂട്ടര്‍ക്കും.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് വെനസ്വേല ഗോള്‍ നേടിയതോടെ മെസിയും സംഘവും ഞെട്ടി. ഗോള്‍ തിരിച്ചടിക്കാന്‍ പൊരുതിയ നീലപ്പടയ്‌ക്ക് രക്ഷയായത് സെല്‍‌ഫ് ഗോളാണ്. ഇക്കാര്‍ഡിയുടെ സമ്മര്‍ദം അതിജീവിക്കുന്നതിനിടയില്‍ റോള്‍ഫ് ഫ്‌ളെച്ചറാണ് സ്വന്തം വലയില്‍ പന്ത് കയറ്റിയത്.

ബ്യൂണസ് ഐറിസില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അര്‍ജന്റീനക്ക് വിജയതീരത്ത് എത്തുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശയിലാഴ്‌ത്തുന്ന കളിയാണ് മെസിയും കൂട്ടരും പുറത്തെടുത്തത്. എയ്ഞ്ചല്‍ ഡി മരിയ, യുവതാരം പൗളോ ഡിബാല, ഇന്റര്‍മിലാന്‍ താരം മൗറോ ഇക്കാര്‍ഡി എന്നിവര്‍ പൊരുതി കളിച്ചുവെങ്കിലും വിജയഗോള്‍ മാത്രം അകന്നു നിന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അർജന്‍റീന ലോകകപ്പ് ഫുട്ബോൾ ബ്യൂണസ് ഐറിസ് Argentina Venezuela Messi Fifa Lionel Mesi

Widgets Magazine

മറ്റു കളികള്‍

news

യുഎസ് ഓപ്പണില്‍ ഫെഡറര്‍ നഡാല്‍ പോരാട്ടമോ ?; സ്വിസ് താരം ക്വാർട്ടറിൽ

ജർമൻ താരം കോൾഷെർബറിനെ പരാജയപ്പെടുത്തി സ്വിസ് താരം റോജർ ഫെഡറർ യുഎസ് ഓപ്പണ്‍ ക്വാർട്ടറിൽ ...

news

യുഎസ് ഓപ്പണിൽ നിന്നും റഷ്യൻ താരം ഷറപ്പോ പുറത്ത്

റഷ്യൻ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണിൽ നിന്നും പുറത്ത്. ലത്വിയ താരം അനസ്താസിയ ...

news

ലോകകപ്പ് ഫുട്ബോള്‍ യോഗ്യത നേടി മെക്സിക്കോ

ലോകകപ്പ് ഫുട്ബോളിന്റെ യോഗ്യതാ മല്‍സരങ്ങളുടെ ആവേശം തുടരുന്നു. രണ്ടാം പകുതിയില്‍ നേടിയ ...

news

വെ​യ്ൻ റൂ​ണിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു; കോ​ട​തി​യി​ൽ ഹാ​ജ​രാക്കും

ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​നോ​ട് റൂണി വി​ട​പ​റ​ഞ്ഞത്. ലോ​ക​ക​പ്പ് ...

Widgets Magazine