നെയ്മർ റയൽ മാഡ്രിഡിലേക്ക്? റൊണാൾഡോയുടെ മറുപടിയിൽ അന്തം‌വിട്ട് ഫുട്ബോൾ പ്രേമികൾ

കൂടുമാറ്റത്തിനൊരുങ്ങി നെയ്മർ, പക്ഷേ റോണാൾഡൊയുടെ വഴി മറ്റൊന്ന്?!

അപർണ| Last Modified വ്യാഴം, 24 മെയ് 2018 (08:39 IST)
ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഒഴിച്ച് ബാക്കിയുള്ള ക്ലബ്ബ് സീസണുകള്‍ക്ക് വിരാമമായെങ്കിലും നെയ്മറിന്റെ കാര്യത്തിൽ മാത്രം തീരുമാനിയിരുന്നില്ല. പിഎസ്ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.

ഈ സീസണ്‍ പകുതി മുതലാണ് മാഡ്രിഡ് വിടുമെന്ന വാർത്ത പുറത്ത് വന്നു തുടങ്ങിയത്. എന്നാൽ, ഇക്കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. പലർക്കും പല അഭിപ്രായങ്ങളാണുള്ളത്. അതേസമയം, ഇക്കാര്യത്തില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രതികരണം പുറത്തുവന്നിട്ടുണ്ട്.

എല്ലാ സീസണിലും കുറഞ്ഞത് ഒരു 50 കളിക്കാരെയെങ്കിലും റയല്‍ മാഡ്രിഡ് ടീമിലെത്തിക്കുമെന്ന രീതിയിലുള്ള സംസാരം എപ്പോഴും ഉണ്ട്. പക്ഷേ, ഒരു കളിക്കാരന്‍ പോലും ടീമിലെത്തില്ലെന്നുമാണ് നെയ്മറിന്റെ ട്രാന്‍സ്ഫര്‍ റൂമറുമായി ബന്ധപ്പെട്ട് റൊണാള്‍ഡോ ചിരിച്ച് മറുപടി നല്‍കിയത്.

ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം നെയ്മറിന്റെ ട്രാന്‍സ്ഫര്‍ സാധ്യത തള്ളിക്കളഞ്ഞത്. കഴിഞ്ഞ എട്ട് വര്‍ഷമായ താന്‍ റയല്‍ മാഡ്രിഡിലുണ്ടെന്നും എല്ലാവര്‍ഷവും ട്രാന്‍സ്ഫര്‍ വിഷയങ്ങള്‍ കേള്‍ക്കാറുണ്ടെന്നും എന്നാല്‍ അവസാനം ഒന്നും സംഭവിക്കില്ലെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :