‘മെസിയെ കുറിച്ച് മിണ്ടിപ്പോകരുത്’ - റൊണാൾഡോയുടെ വീട്ടിൽ മെസിക്ക് വിലക്ക്!

മെസിക്ക് റൊണാൾഡോയുടെ വീട്ടിൽ പോലും വിലക്ക്!

അപർണ| Last Modified തിങ്കള്‍, 14 മെയ് 2018 (11:40 IST)
കളിക്കളത്തിലെ പോര് ചിലപ്പോഴൊക്കെ സ്വന്തം ജീവിതത്തിലും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ലോകത്ത് നിന്നും വരുന്നത്. കളിക്കളത്തിലെ മികച്ച താരം ആരാണെന്ന് തെളിയിക്കാനുള്ള മത്സരത്തിലാണ് ലിയോണൽ മെസിയും റൊണാൾഡോയും.
ഇരുവരുടെയും കളിയിൽ മത്സരബുദ്ധിയോടെയുള്ള പെരുമാറ്റങ്ങൾ പലതവണ കണ്ടവരാണ് ആരാധകർ. സൂപ്പർ താരങ്ങളെയെല്ലാം പിന്നിലാക്കി കഴിഞ്ഞ പത്തുവർഷമായി ഇരുവരും മത്സരിക്കുകയാണ്. ഇതിനോടകം, ലോകത്തിലെ മികച്ച താരത്തിനുള്ള വ്യക്തിഗത നേട്ടങ്ങള്‍ മുഴുവന്‍ പങ്കിട്ടെടുത്തതും ഈ രണ്ടു താരങ്ങളാണ്.

എന്നാല്‍ കളിക്കളത്തിലെ പോര് താരത്തിന്റെ കുടുംബത്തിനെ വരെ സ്വാധീനിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്നതാണ് റൊണാള്‍ഡോയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍. മെസിയെന്ന വാക്ക് റൊണാള്‍ഡോയുടെ വീട്ടില്‍ ആരും ഉച്ചരിക്കാറില്ലെന്നാണ് റൊണാള്‍ഡോയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍.
കളികൾക്കും പരിശീലനത്തിനും ശേഷം വീട്ടിൽ എത്തിയാലാണ് റൊണാൾഡോ തന്റെ ഊർജ്ജം വീണ്ടെടുക്കുന്നത്. അതുകൊണ്ട്, താരത്തെ പ്രകോപിപ്പിക്കുന്നതോ അലസരപ്പെടുത്തുന്നതോ ആയ ഒരു കാര്യവും പറയാതിരിക്കാൻ ശ്രമിക്കാറുണ്ട് എന്ന് ഫ്രഞ്ച് മാധ്യമം എല്‍ എക്വിപ്പയ്ക്ക് നൽകിയ അഭിമുഖത്തിൽ സഹോദരി കാറ്റിയ പറഞ്ഞു.
മെസിയെപ്പറ്റി വീട്ടില്‍ സംസാരിക്കാറേയില്ലെന്നും താരത്തിന്റെ സഹോദരി പറഞ്ഞു. ഈ സീസണില്‍ മെസിയെ പിന്നിലാക്കാനുള്ള അസുലഭ നേട്ടമാണ് ഈ സീസണില്‍ റൊണാള്‍ഡോയെ കാത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :