ജോസൂട്ടന്‍ മലയാളികളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അറിയുമോ? അന്തം‌വിട്ട് അവതാരക

തിങ്കള്‍, 31 ജൂലൈ 2017 (09:18 IST)

മലയാളി ആരാധകരുടെ ഹൃദയം കവര്‍ന്ന സ്പെയിന്‍ കളിക്കാരനാണ് ജോസൂട്ടന്‍. കേരള ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പ് ചീട്ട്. ഐ എസ് എല്ലില്‍ മലയാളികള്‍ ഏറ്റവും അധികം നെഞ്ചിലേറ്റിയതും ഇതേ ജോസൂട്ടനെ തന്നെ. കളി കഴിഞ്ഞ് ഇന്ത്യയില്‍ നിന്നും ജോസൂട്ടന്‍ സ്പെയിനിലേക്ക് വണ്ടി കയറിയപ്പോള്‍ താരമറിഞ്ഞു മലയാളികള്‍ തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്. 
 
എന്നാല്‍, മലയാളികള്‍ തന്നെ സ്നേഹിക്കുന്നതിനേക്കാള്‍ ഇരട്ടി താന്‍ മലയാളികളെ സ്നേഹിക്കുന്നുണ്ടെന്ന് ജോസൂട്ടന്‍ വ്യക്തമാക്കുന്നു. മഞ്ഞപ്പടയുടെ ആരാധകരെ സന്തോഷിപ്പിക്കുന്ന ജോസൂട്ടന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. അമേരിക്കയില്‍ യുണൈറ്റഡ് സോക്കര്‍ ലീഗില്‍ എഫ്.സി സിന്‍സിനാറ്റിയില്‍ കളിക്കുന്ന ഹോസു ഒരു ഇംഗ്ലീഷ് ചനലിന് നല്‍കിയ അഭിമുഖത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ചും ആരാധകരെ കുറിച്ചും വ്യക്തമാക്കുന്ന.
 
എഫ്.സി സിന്‍സിനാറ്റി ആരാധകരെ കുറിച്ചായിരുന്നു അവതാരകയുടെ ചോദ്യം. 32000-ത്തോളം ആരാധകര്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍ എന്താണ് മനസില്‍ തോന്നുന്നതെന്ന് അവതാര ചോദിച്ചപ്പോള്‍, ‘ഇതൊന്നും ഒന്നുമല്ല, ഇന്ത്യയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയത് ആര്‍ത്തുവിളിക്കുന്ന 85000ത്തോളം കാണികള്‍ക്ക് മുന്നിലായിരുന്നു’ എന്നായിരുന്നു ജോസൂട്ടന്റെ മറുപടി. മഞ്ഞപ്പടയുടെ കാണികളുടെ എണ്ണം കേട്ട് അവതാരക അന്തംവിട്ട് ഇരിക്കുന്നുണ്ട്. 
 
ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് തിരിച്ചുവരില്ലെന്ന് ആരു പറഞ്ഞു എന്ന് ട്വിറ്ററിലൂടെ ജോസൂട്ടന്‍ മറുപടി നല്‍കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജോസൂട്ടന്‍ ഹോസു കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ Josuttan Hosu Football Kerala Blasters

മറ്റു കളികള്‍

news

നെയ്മറിന്റെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ബാഴ്‌സ

ബാഴ്‌സലോണ വിടുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗോളിലൂടെ മറുപടിയുമായി നെയ്മര്‍. സ്പാനിഷ് ലീഗ് ...

news

ഹ്യൂമേട്ടന്‍ എത്ര രൂപ വാങ്ങിയിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്തിയതെന്ന് അറിയാമോ ?

കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമിന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോടും കൊച്ചിയോടും ഒരു പ്രത്യേക ...

news

ആരാധകര്‍ക്ക് ഇതുമാത്രം മതി; ഹ്യൂമേട്ടന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ മടങ്ങിയെത്തി - വാര്‍ത്ത സ്ഥിരീകരിച്ച് മാനേജ്മെന്റ്

കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടു. ...