അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല: അരങ്ങേറ്റം പിഴച്ച്‌ ഇന്ത്യ, അമേരിക്കയ്ക്ക് മൂന്ന് ഗോള്‍ വിജയം

ന്യൂഡല്‍ഹി, ശനി, 7 ഒക്‌ടോബര്‍ 2017 (08:10 IST)

Widgets Magazine
fifau17wc,	fifa under 17 football world cup,	fifa,	football,	world cup,	india, kochi,	kerala,	ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്,	ഫുട്ബോള്‍,	ലോകകപ്പ്,	ഇന്ത്യ, കൊച്ചി,	കേരളം,	സോക്കര്‍,	america,	under 17 football world cup

ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പില്‍ കളത്തിലിറങ്ങിയ ഇന്ത്യക്ക് ആദ്യമത്സരത്തില്‍ തോല്‍വി. അണ്ടര്‍ 17 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അമേരിക്കയോട്‌ 0-3നായിരുന്നു ഇന്ത്യയുടെ തോല്‍‌വി. കളി തുടങ്ങി മുപ്പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജോഷ് സര്‍ഗന്റും, 51ആം മിനിറ്റില്‍ കോര്‍ണര്‍ പാസിലൂടെ ക്രിസ് ഡര്‍ക്കിനും 81ആം മിനിറ്റില്‍ ആന്‍ഡ്രൂ കാര്‍ട്ടനുമാണ് യു.എസ്.എക്ക് വേണ്ടി ഗോള്‍ നേടിയത്.
 
ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പരിചയ സമ്പന്നരായ യു.എസ്.എയെ ഞെട്ടിക്കാന്‍ മാത്രമുള്ള പ്രകടനങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല. നേരത്തെ ലോകകപ്പിലെ ആദ്യജയം ഘാന സ്വന്തമാക്കി. കൊളംബിയയെ ഒരു ഗോളിനാണ് ഘാന പരാജയപ്പെടുത്തിയത്. ഘാനക്കുവേണ്ടി ആദ്യ പകുതിയില്‍ സാദിഖ് ഇബ്രാബിമാണ് ഗോള്‍ നേടിയത്.
 
മറ്റൊരു മത്സരത്തില്‍ ന്യൂസിലാന്‍ഡ് തുര്‍ക്കിക്കെതിരെ സമനില പിടിച്ചു. മത്സരത്തില്‍ രസം കൊല്ലിയായി ഇടക്ക് മഴ വന്നെങ്കിലും ആവേശത്തോടെ പന്തു തട്ടിയ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയും ചെയ്തു. തുര്‍ക്കിയാണ് ആദ്യം ഗോള്‍ നേടിയത്. ഒന്നാം പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയ ന്യൂസീലന്‍ഡ് രണ്ടാം പകുതിയിലാണ് സമനില ഗോള്‍ നേടിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യ കൊച്ചി കേരളം സോക്കര്‍ India Kochi Kerala Fifa Football America World Cup Fifau17wc Under 17 Football World Cup Fifa Under 17 Football World Cup

Widgets Magazine

മറ്റു കളികള്‍

news

അണ്ടര്‍ 17 ലോകകപ്പ്: ആദ്യ ജയം ഘാന സ്വന്തമാക്കി - തുര്‍ക്കി ന്യൂസിലന്‍ഡ് മത്സരം സമനിലയില്‍

ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഡ​ൽ​ഹി​യി​ലെ ആ​ദ്യ വി​ജ​യം ഘാ​ന സ്വ​ന്ത​മാ​ക്കി. ...

news

സമനില കുരുക്കിൽ മെസിയുടെ അർജന്റീന; ലോകകപ്പ് സാധ്യത തുലാസില്‍

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനെതിരേ അര്‍ജന്റീനയ്ക്കു സമനില കുരുക്ക്. സ്വന്തം തട്ടകമായ ...

news

ആശങ്ക വിട്ടൊഴിയാതെ അർജന്റീന; പെറുവിനോട് പരാജയപ്പെട്ടാല്‍ ലോകകപ്പില്‍ നിന്ന് പുറത്ത് !

ലോകകപ്പ് യോഗ്യതാ മൽസരങ്ങളുടെ ആവേശം വീണ്ടും എത്തുമ്പോള്‍ ആശങ്ക വിട്ടൊഴിയാതെ അർജന്റീന. ...

news

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ ഒപ്പത്തിനൊപ്പം, ചെല്‍സിക്ക് അടിതെറ്റി; ടോട്ടനത്തിന് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ചെല്‍സിയുടെ ഹോം ...

Widgets Magazine