കാലം സാക്ഷി, അര്‍ജുനന്‍ സാക്ഷി!

യാത്രി ജെസെന്‍

PRO
അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്നുപറയുന്നത് ഒരു കാര്‍ ചേസ് രംഗമാണ്. അത്ഭുതകരമയ പ്രകടനമാണ് പൃഥ്വിയും ആന്‍ അഗസ്റ്റിനും ആ രംഗങ്ങളില്‍ പ്രകടിപ്പിക്കുന്നത്. ഡ്യൂപ്പിന്‍റെ സഹായമില്ലാതെ മലയാള സിനിമയിലെ രണ്ട് താരങ്ങളുടെ വിസ്മയകരമായ സാഹസികത. ആ ചേസില്‍ നിന്നുള്ള പൃഥ്വിയുടെയും ആനിന്‍റെ രക്ഷപ്പെടല്‍ രംഗങ്ങള്‍ അമ്പരപ്പോടെയേ കണ്ടിരിക്കാനാവൂ. ഈ സിനിമയിലെ ഏറ്റവും ത്രില്ലിംഗ് രംഗവും അതാണ്.

ആദ്യ പകുതിയില്‍ നേര്‍ത്ത ഇഴച്ചില്‍ അനുഭവപ്പെടുന്നു എന്നതൊഴിച്ചാല്‍ ഒരു ക്ലീന്‍ പെര്‍ഫെക്ട് സിനിമയാണ് അര്‍ജുനന്‍ സാക്ഷി. അജയന്‍ വിന്‍‌സന്‍റ് എന്ന ക്യാമറാമാന്‍റെ ഏറ്റവും മികച്ച സിനിമയെന്നുപോലും ഇതിനെ വിശേഷിപ്പിക്കാം. പല രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്ന രീതിക്ക് അജയന്‍ വിന്‍സന്‍റിന് കാഴ്ചക്കാരന്‍ സ്തുതി പറയും.

WEBDUNIA|
പാസഞ്ചര്‍, ട്രാഫിക് തുടങ്ങിയ സിനിമകളുടെ ശ്രേണിയിലേക്കുള്ള ഒരു സിനിമയാണ് അര്‍ജുനന്‍ സാക്ഷി. ഇതൊരു വന്‍ ഹിറ്റാകുമോ എന്ന് പ്രവചിക്കുക വയ്യ. കാരണം ഇത് തമ്പുരാക്കന്‍‌മാരുടെയോ അമാനുഷരുടെയോ കഥ പറയുന്ന സിനിമയല്ല. സാധാരണ മനുഷ്യരുടെ വേദനയും ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടവുമൊക്കെയാണ് ഇതിന്‍റെ കാതല്‍. അത് കാണാന്‍ എക്കാലത്തും പ്രേക്ഷകരും കുറവാണല്ലോ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :