കബാലിയുടെ ‘ആദ്യ നിരൂപണം’ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു!

കബാലി റിവ്യൂ

Kabali First Review, Kabali - Tamil Movie Review, Kabali Movie Review, Kabali Review, Kabali Report, Kabali First Report, Kabali, Rajni, Rajinikanth, Radhika Apthe, Pa Renjith, Kabali Film Review,  കബാലി, കബാലി നിരൂപണം, കബാലി ആദ്യ നിരൂപണം, കബാലി റിവ്യു, കബാലി റിവ്യൂ, രജനികാന്ത്, രാധികാ ആപ്തെ, രഞ്ജിത്, രജനി, കബാലി മാനിയ, കബാലി ഫീവര്‍
Last Updated: വ്യാഴം, 21 ജൂലൈ 2016 (17:45 IST)
കബാലി വെള്ളിയാഴ്ച റിലീസാവുകയാണ്. ചിത്രത്തിന്‍റെ ആദ്യ നിരൂപണം എന്ന രീതിയില്‍ ഒരു റിവ്യൂ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഫേസ്ബുക്കിലും വാട്സ് ആപ്പിലുമാണ് നിരൂപണം പ്രചരിക്കുന്നത്.
അമേരിക്കയില്‍ കബാലിയുടെ പ്രിവ്യു ഷോ കണ്ടു എന്നവകാശപ്പെടുന്ന ഒരാളാണ് കബാലിയുടെ റിവ്യൂ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്.

ഫേസ്ബുക്കില്‍ ഈ റിവ്യൂ വന്ന് നിമിഷങ്ങള്‍ക്കകം ഇത് വൈറലായി മാറി. പതിനായിരക്കണക്കിന് ആളുകളാണ് ഈ റിവ്യൂ സെര്‍ച്ച് ചെയ്ത് കണ്ടെത്തിയത്. ഈ നിരൂപണത്തിന്‍റെ ആധികാരികതയെക്കുറിച്ച് ബോധ്യമില്ലെങ്കിലും ഇത് വൈറലായ സാഹചര്യത്തില്‍ ഇതിലെ പ്രസക്തഭാഗങ്ങള്‍ വായനക്കാര്‍ക്കായി നല്‍കുകയാണ്:

നിരൂപണത്തില്‍ നിന്നെടുത്ത പ്രസക്തഭാഗങ്ങള്‍:

പണം മുടക്കി ടിക്കറ്റെടുക്കുന്ന രജനികാന്ത് ആരാധകര്‍ക്ക് ആ പണം മുതലാകുന്ന സിനിമയാണ് കബാലി. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആരാധകരുടെ പ്രതീക്ഷ പൂര്‍ണമായും സഫലമാക്കിയിരിക്കുന്നു.

ജനങ്ങള്‍ക്ക് വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവച്ച നായകന്‍‌മാരെയാണ് രജനികാന്ത് എപ്പോഴും അവതരിപ്പിക്കുക. തന്‍റെ സ്വത്തുക്കള്‍ എല്ലാം പാവങ്ങള്‍ക്ക് ദാനം കൊടുക്കുക, കോളജുകള്‍ നിര്‍മ്മിക്കുക, ഡാം പണിയുക തുടങ്ങിയ കലാപരിപാടികളാണ് ആ കഥാപാത്രങ്ങള്‍ പതിവായി ചെയ്തുകൊണ്ടിരിക്കുന്നത്.

മലേഷ്യയില്‍ പീഡനമനുഭവിക്കുന്ന തമിഴ് വംശജരുടെ രക്ഷകനെയാണ് കബാലിയില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന കബാലീശ്വരന്‍ ജയില്‍ മോചിതനാകുന്നതും അധോലോക പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്തേണ്ടിവരുന്നതുമാണ് കബാലിയുടെ പ്രമേയം.

രജനി ആരാധകരെ തൃപ്തിപ്പെടുത്താന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഈ സിനിമയിലുണ്ട്. സ്റ്റൈലിഷായ നടത്തമുണ്ട്, സ്ലോമോഷന്‍ രംഗങ്ങളുണ്ട്, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതമുണ്ട്, പഞ്ച് ഡയലോഗുകളുണ്ട്. പിന്നെ രജനിയുടെ യുവ അവതാരവുമുണ്ട്.


പാ രഞ്ജിത് ഒരു രജനി സിനിമയ്ക്ക് ആവശ്യമായതെല്ലാം കബാലിയില്‍ നല്‍കിയിട്ടുണ്ട്. എങ്കിലും രജനികാന്തിന്‍റെ അമിത മേക്കപ്പ് ഇടക്കിടെ അലോസരമുണ്ടാക്കുന്നുണ്ട്. ഒരു രജനികാന്ത് സിനിമയാണ് ഒരുക്കേണ്ടത് എന്ന പരിമിതി ഇല്ലാതിരുന്നെങ്കില്‍ ഒരുപക്ഷേ, മലേഷ്യന്‍ തമിഴരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂടുതല്‍ മികച്ച ഒരു സിനിമ ഉണ്ടാക്കാന്‍ രഞ്ജിത്തിന് കഴിയുമായിരുന്നു.

രാധികാ ആപ്തേയുടെ നായികാ വേഷം മികച്ചുനില്‍ക്കുന്നു. സന്തോഷ് നാരായണന്‍റെ സംഗീതം ആവേശമുണര്‍ത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ജൂലായിലാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി
രു പ്രമുഖ സിനിമാ താരത്തിന് തസ്ലീമ ഒരു മോഡലിന്റെ ഫോട്ടോ അയച്ച്, 25,000 രൂപ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സുകാന്ത് യുവതിയെ ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞവര്‍ഷം അഭിനയിച്ച സിനിമകളുടെ പ്രതിഫല ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ...